ചിങ്ങം ഒന്നിന് കർഷകകരിദിനം പ്രഖ്യാപിച്ച് ഇൻഫാം
ബഫർസോൺ ഉൾപ്പെടെ ഭൂവിഷയങ്ങൾ അടിച്ചേൽപ്പിച്ച് കർഷകദ്രോഹസമീപനവുമായി സർക്കാർ നീങ്ങുമ്പോൾ കൃഷിവകുപ്പ് നടത്തുന്ന കർഷകദിനാചരണം കർഷകരോട് നീതിപുലർത്തുന്നതല്ലെന്ന് ഇൻഫാം ദേശീയസമിതി. ചിങ്ങം ഒന്ന് കർഷകകരിദിനമായി പ്രഖ്യാപിച്ച് വിവിധ കേന്ദ്രങ്ങളിൽ കർഷകർ മാർച്ചും ധർണയും പന്തംകൊളുത്തി പ്രകടനങ്ങളും നടത്തും. വിവിധ ഫോറസ്റ്റ്, റവന്യൂ, കൃഷി ഓഫീസുകളുടെ മുമ്പിലേക്ക് കർഷകർ മാർച്ച് നടത്തും. കർഷകസംഘടനകൾ ഒത്തുചേർന്നുള്ള പ്രതിഷേധത്തിൽ ഇൻഫാം പങ്കുചേരും.
ദേശീയ ചെയർമാൻ മോൺ. ജോസഫ് ഒറ്റപ്ലാക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന ദേശീയസമിതി രക്ഷാധികാരി ബിഷപ്പ് റെമീജിയസ് ഇഞ്ചനാനിയിൽ ഉദ്ഘാടനംചെയ്തു.
ദേശീയ പ്രസിഡന്റ് പി.സി.സിറിയക്, സെക്രട്ടറി ജനറൽ അഡ്വ. വി.സി.സെബാസ്റ്റ്യൻ, വൈസ് ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ, ഫാ. ജോസഫ് കാവനാടി, ഫാ. ജോസഫ് ചെറുകരക്കുന്നേൽ, ജോയി തെങ്ങുംകുടി, ഫാ. ജോസഫ് മോനിപ്പള്ളി, ജോസ് എടപ്പാട്ട്, ഫാ. ജോസ് പെണ്ണാപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.