മണിമല കരിമ്പനക്കുളത്ത് വാഹനാപകടം ; മൂന്നുപേർക്ക് പരിക്ക്
മണിമല : പുനലൂർ മൂവാറ്റുപുഴ ഹൈവേയിൽ കരിമ്പനക്കുളം കുരിശുപള്ളികവലയിലെ വളവിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. മണിമലയിൽ നിന്നും പോയ കാർ വലത്തേയ്ക്ക് ചെറിയ റോഡിലേയ്ക്ക് തിരിഞ്ഞപ്പോൾ റാന്നി ഭാഗത്തു നിന്നും കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
തിങ്കാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടം. വെച്ചൂച്ചിറ മണ്ണടിശാല പുത്തൻപുരയ്ക്കൽ പ്രസന്ന (58), മകൾ ചൈത്ര, വെച്ചൂച്ചിറ അറയ്ക്കൽ പുത്തൻപുരയിൽ ജാക്സൺ (20) എന്നിവർക്കാണ് പരിക്കേറ്റത്. മൂവരേയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.