ബസും ബൈക്കും കൂട്ടിയിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
എരുമേലി : ബസും ബൈക്കും കൂട്ടിയിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എരുമേലി ഇരുമ്പൂന്നിക്കര പുതുപറമ്പില്‍ പ്രദീഷ് (42) ആണ് മരണപ്പെട്ടത്. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 2.30 ഓടെ എരുമേലി – മുണ്ടക്കയം പാതയില്‍ ചരള ആനക്കല്ലിന് സമീപത്തായിരുന്നു അപകടം . മുണ്ടക്കയത്ത് നിന്നും എരുമേലിയിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസും -എരുമേലിയില്‍ നിന്നും മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇടമലയില്‍ സുമേഷി (44) ന് പരിക്കുകൾ ഏറ്റെങ്കിലും അപകട നില തരണം ചെയ്യാനായി.