കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് 24ന്; പോരാട്ടം ശക്തമാക്കി മുന്നണികൾ
കാഞ്ഞിരപ്പള്ളി ഭരണസമിതിയംഗങ്ങൾ കൂട്ടത്തോടെ രാജിവച്ച കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ പുതിയ ഭരണസമിതി തിരഞെഞ്ഞെടുപ്പ് 24-നു നടത്തും. കേരള കോൺഗ്രസ് (എം) നേതൃത്വം നൽകുന്ന സഹകരണ ജനാധിപത്യ മുന്നണി, കോൺഗ്രസ് നേതൃത്വം നൽകുന്ന ഐക്യജനാധിപത്യ മുന്നണി, ബിജെപി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഹകരണ സഖ്യം എന്നീ മൂന്ന് മുന്നണികളും മത്സര രംഗത്തുണ്ട്.
50 പേരാണ് മത്സരിക്കാൻ നാമ നിർദേശ പത്രിക സമർപ്പിച്ചിരുന്നത്. സൂക്ഷ്മ പരിശോ ധനയ്ക്കു ശേഷം 42 സ്ഥാനാർഥികളാണുണ്ടായിരുന്നത്. പ്രതിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്നലെ എട്ടുപേർ പത്രിക പിൻവലിച്ചതിനെ തുടർന്ന് ആകെ 34 സ്ഥാനാർത്ഥികൾ ആണുള്ളത്. മൂന്നാം മുന്നണികൾക്കായി 33 സ്ഥാനാർത്ഥികളും ,ഒരാൾ അപരനായും മത്സരിക്കുന്നു.യുഡിഎഫ് സ്ഥാനാർഥി സ്റ്റെനിസ്ലാവോസ് ഡൊമിനിക് വെട്ടിക്കാട്ടിന്റെ അപരനായി സ്റ്റെനിസ്ലാവോസ് ദേവസ്യയും മൽസരരംഗത്തുണ്ട് ,
ആകെ 11 സീറ്റുകളിലേക്കാണ് മത്സരം. നാല് കേരള കോൺഗ്രസ് (എം) അംഗങ്ങളും ഒരു കോൺഗ്രസ് അംഗവും ഉൾപ്പെടെ അഞ്ച് പേർ രാജിവച്ചതിനെ തുടർന്ന് കോറം തികയാത്ത സാഹചര്യത്തിൽ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരുന്നു. ബാങ്ക് പ്രസിഡന്റിന്റെ അറിവോടെ നിയമ വിരുദ്ധമായി വായ്പ അനുവദിച്ചതായും , സാധാരണക്കാർക്ക് വായ്പ അനുവദിക്കുന്നില്ലെന്നും ആരോപിച്ചാണ് ഇവർ രാജിവച്ചത്. ഒന്നര വർഷം കാലാവധി ബാക്കിനിൽക്കെയാണ് രാജി.
യുഡിഎഫ് പാനലിൽ മത്സരിച്ച 11 പേരും വിജയിച്ചു. തുടർന്നു കേരള കോൺഗ്രസ് (എം) എൽ.ഡി.എഫിനൊപ്പം ചേർന്ന പ്പോൾ കേരള കോൺഗ്രസ് (എം) ഭരണം പിടിച്ചെടുത്തു. പിന്നീട് കേരള കോൺഗ്രസിലെ (എം) ജോർജ് വർഗീസ് പൊട്ടൻകുളം പ്രായാധിക്യം മൂലം പ്രസിഡന്റ് സ്ഥാനവും ഭരണസമിതി അംഗ ത്വവും രാജിവച്ചു. ഈ ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) സീ റ്റിൽ വിജയിച്ച നിസ്സാവോസ് വെട്ടിക്കാട്ട് കോൺഗ്രസ് പിന്തുണയോടെ പ്രസിഡന്റാകുകയും ഭരണം യു.ഡി.എഫ് പിടിച്ചെടുക്കു കയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ജൂലൈ 31നാണ് 5 എൽഡിഎഫ് അംഗങ്ങൾ രാജിവച്ചത്.