പമ്പാവാലി, എയ്ഞ്ചൽവാലി ബഫർ സോൺ വിരുദ്ധ ജനകീയ സമര സമിതി പ്രവർത്തകർക്കെതിരെ കേസുകൾ നിരവധി..

എരുമേലി : നാടിന്റെ രക്ഷയ്ക്കായി നടത്തിയ പ്രതിഷേധ സമരത്തിൽ
അമിതാവേശം കാണിച്ചതിന്റെ ദുരിതം അനുഭവിക്കുകയാണ് പമ്പാവാലി, എയ്ഞ്ചൽവാലി ബഫർസോൺ – വനമേഖല പ്രതിസന്ധിക്ക് എതിരെ സമരം നടത്തിയ ബഫർ സോൺ വിരുദ്ധ ജനകീയ സമര സമിതി പ്രവർത്തകരും ജനപ്രതിനിധികളും.

പോലീസ് അവർക്കെതിരെ നിരവധി കേസുകളാണ് എടുത്തിട്ടുള്ളത് .. കോടതി കയറി പിഴ തുക അടച്ച് മുൻ‌കൂർ ജാമ്യം നേടിയാണ് പലരും നാട്ടിൽ കഴിയുന്നത്.
.

പ്രതിഷേധ സമരങ്ങൾ നടത്തിയതിനും മുദ്രാവാക്യം വിളിച്ചതിനും വരെ കേസ് എടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസ് ഉൾപ്പെടെ 3 കേസുകളുടെ സമൻസ് ഇതുവരെ ലഭിച്ചു. ഇനി യും 3 കേസുകൾ കൂടി ബാക്കിയുണ്ട്. ഓരോ ദിവസവും പുതിയ പുതിയ കേസുകളുടെ സമൻസുക ളാണു ലഭിക്കുന്നത്. 10 മുതൽ 15 പ്രതികൾ വരെയാണു ഓരോ കേസിലും ഉൾപ്പെട്ടിരിക്കുന്നത്. വലിയ തുക പിഴയാണ് ഓരോ കേസിനും ചുമത്തുന്നത്. ഇതിനു പണം കണ്ടെത്താനാകാതെ വിഷ മിക്കുകയാണ് സമര സമിതി.

പ്രതിഷേധക്കാർ കുളങ്ങരപ്പടിയിൽ വനം വകുപ്പ് സ്ഥാപിച്ചിരുന്ന ബോർഡ് പിഴുതെടുത്ത് എഴു കുമൺ വനംവകുപ്പ് ഓഫിസിനു മുന്നിൽ കൊണ്ടുവന്ന് കരി ഓയിൽ ഒഴിച്ചു. ഈ കേസിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള ഒരു കേസ് എടുത്തത്. വനം വകുപ്പ് ഓഫിസ് ആക്രമിച്ചു. ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകളാണ് ബഫർ സോൺ വിരുദ്ധ ജനകീയ സമര സമിതി ചെയർമാൻ പി ജെ . സെബാസ്റ്റ്യൻ, പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, വാർഡ് അംഗം മാത്യു ജോസഫ് തുട ങ്ങി 64 പേർക്ക് എതിരെ ചുമത്തിയത്. ഈ കേസിൽ എല്ലാ പ്രതി കളും മുൻകൂർ ജാമ്യത്തിലാണ്.

പഞ്ചായത്ത് കമ്മിറ്റി നടക്കുന്ന സമയം പഞ്ചായത്ത് ഓഫിസിനു പുറത്ത് എത്തിയ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചതിനും 14 പേർക്ക് എതിരെ കേസ് റജിസ്റ്റർ ചെയ്തു. ഇതിൽ നിന്ന്
പഞ്ചായത്ത് അംഗങ്ങളെ മാത്രം ഒഴിവാക്കി. വനം വകുപ്പിന്റെ ബോർഡ് എടുത്തുമാറ്റിയ റവന്യു വക സ്ഥലത്ത് നാട്ടുകാർ പുതിയ ബോർഡ് സ്ഥാപിച്ചതിന് എതിരെയും 15 പേർക്ക് എതിരെ പൊലീസ് കേസ് എടുത്തു.

ഇതുകൂടാതെ സ്വതന്ത്ര കർഷക സംഘടന എയ്ഞ്ചൽവാലി യിൽ നടത്തിയ പ്രതിഷേധ സമ രം, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എയ്ഞ്ചൽ വാലി യിൽ എത്തിയ ജനകീയ സമരം, ബിജെപി ജില്ലാ പ്രസിഡന്റ് ലി ജിൻ ലാലിന്റെ നേതൃത്വത്തിൽ എയ്ഞ്ചൽ വാലിയിൽ നടത്തിയ സമരം എന്നീ പ്രതിഷേധ സമര ങ്ങളിലും ബഫർ സോൺ വിരുദ്ധ ജനകീയ സമരസമിതി പ്രവർത്ത കർക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്.

error: Content is protected !!