ലഹരിക്കെതിരെ ബോധവൽക്കരണം. നടത്തി
എരുമേലി : ലഹരിക്കെതിരെ എരുമേലി സെന്റ് തോമസ് സ്കൂളിൽ ബോധവൽക്കരണ ക്ലാസ് നടന്നു. 176 കുട്ടികളും 9 അദ്ധ്യാപികമാരും പരിപാടിയിൽ പങ്കെടുത്തു.
ലീഗൽ സർവ്വീസസ് അതോറിറ്റിയും കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മറ്റിയും ചേർന്നാണ് ക്ലാസ് സംഘടിപ്പിച്ചത്. പ്രധാന അദ്ധ്യാപിക മേഴ്സി ജോൺ അദ്ധ്യക്ഷത വഹിച്ചു. അഭിഭാഷക ജിൻസി ജോസഫ് ക്ലാസ് നയിച്ചു.