കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ
കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ ലൈബ്രറികളിൽ അക്ഷര ജ്വാല തെളിയിച്ച് പ്രതിഷേധിച്ചു
കാഞ്ഞിരപ്പള്ളി : ഗ്രന്ഥശാലകളെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള കേന്ദ്ര ഗവണ്മെന്റ് നീക്കത്തിനെതിരെ സെപ്റ്റംബർ 14 ഗ്രന്ഥശാലാ ദിനത്തിൽ
കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ ലൈബ്രറികളിൽ ഗ്രന്ഥശാലാ സംരക്ഷണസദസ്സ് സംഘടിപ്പിക്കുകയും അക്ഷര ജ്വാല തെളിയിക്കുകയും ചെയ്തു.
ചിറക്കടവ് ഗ്രാമദീപം വായനശാലയിൽ പ്രസിഡന്റ്
ടി പി രവീന്ദ്രൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ കൂട്ടായ്മയിൽ സാമൂഹ്യ പ്രവർത്തകനും ഗ്രന്ഥകാരനും അധ്യാപകനുമായ എം പി ബിനുകുമാർ വിഷയാവതരണം നടത്തി.
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി എൻ സോജൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി സേതുനാഥ് എന്നിവർ സംസാരിച്ചു.
സുഭാഷ് ഗ്രന്ഥാലയം പൂവത്തോലി, കൊരട്ടി പബ്ലിക് ലൈബ്രറി, താഷ്കന്റ് പബ്ലിക് ലൈബ്രറി, ചെറുവള്ളി പബ്ലിക് ലൈബ്രറി, പൊൻകുന്നം പബ്ലിക് ലൈബ്രറി, പൊൻകുന്നം യുവധാര പബ്ലിക് ലൈബ്രറി , തെക്കേത്തുകവല ഗ്രാമീണ ഗ്രന്ഥശാല, ചിറക്കടവ് വെസ്റ്റ് പബ്ലിക് ലൈബ്രറി, ഇടത്തം പറമ്പ് പബ്ലിക് ലൈബ്രറി, കൂട്ടിക്കൽ ത്രിവേണി പബ്ലിക് ലൈബ്രറി, പനമറ്റം ദേശീയ വായനശാല, എറികാട് ഉദയ കേരള ലൈബ്രറി എന്നിവിടങ്ങളിലും പരിപാടി നടന്നു.