കലാനിലയം ഓമനക്കുട്ടന് രംഗശ്രീ അവാർഡ് സമ്മാനിച്ചു
പൊൻകുന്നം: ഇളങ്ങുളം രംഗശ്രീ കഥകളി ക്ലബ്ബിന്റെ 2019-20-ലെ രംഗശ്രീ അവാർഡ് മദ്ദളകലാകാരൻ കലാനിലയം ഓമനക്കുട്ടന് കോട്ടയം ജില്ലാപഞ്ചായത്തംഗം ടി.എൻ.ഗിരീഷ്‌കുമാർ, പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം പ്രൊഫ.എം.കെ.രാധാകൃഷ്ണൻ നായർ എന്നിവർ ചേർന്ന് സമ്മാനിച്ചു. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ആനിക്കാട് വടക്കേമുറിയിൽ ഓമനക്കുട്ടൻ 30 വർഷമായി കഥകളിരംഗത്ത് നൽകിയ സേവനങ്ങളെ മാനിച്ചാണ് പുരസ്‌കാരം നൽകിയതെന്ന് ക്ലബ്ബ് പ്രസിഡന്റ് മീനടം ഉണ്ണികൃഷ്ണൻ പറഞ്ഞു.