കെ. എം. മാണി സ്മൃതി സംഗമം തലമുറകളുടെ സംഗമവേദിയായി
കാഞ്ഞിരപ്പള്ളി; കേരള രാഷ്ടീയത്തിലെ ഇതിഹാസമായിരുന്ന കെ. എം. മാണിയുടെ 88-ാം ജന്മദിനത്തോട് അനുബന്ധിച്ച് കേരളാ കോൺഗ്രസ്സ് (എം) മണ്ഡലം കമ്മറ്റിയുടെയും സർഗ്ഗവേദി സംസ്ഥാന കമ്മറ്റിയുടെയും അഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളിയിൽ സംഘടിപ്പിച്ച സ്മൃതിസംഗമം തലമുറകളുടെ സംഗമ വേദിയായി.
കേരളാ കോൺഗ്രസ്സിൻ്റെ ആദ്യകാല നേതാവ് കെ. ജോർജ് വർഗ്ഗീസ് പൊട്ടംകുളം ആദ്ധ്യക്ഷത വഹിച്ച സ്മൃതിസംഗമം സി. പി. എം കോട്ടയം ജില്ലാ കമ്മറ്റി അംഗം പി. എൻ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു
ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ റവ. ഫാ. റോയി വടക്കേൽ കെ. എം. മാണി അനുസ്മരണ പ്രഭാഷണം നടത്തി യോഗത്തിൽ ഹൈറേഞ്ച് S. N. D. P യോഗം മുൻ സെക്രട്ടറി ലാലിറ്റ് എസ്. തകിടയേൽ, യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് സാജൻ തൊടുക, കേരളാ കോൺഗ്രസ്സ് (എം) ഉന്നതാധികാരി സമതി അംഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി ഷാജൻ മണ്ണംപ്ലാക്കൽ,മണ്ഡലം പ്രസിഡൻ്റ് സ്റ്റെനിസ്ലാവോസ് വെട്ടിക്കാട്ട്, സർഗ്ഗവേദി സംസ്ഥാന കൺവീനർ വിഴിക്കത്തോട് ജയകുമാർ, അഡ്വ. സുമേഷ് ആൻഡ്രൂസ് വട്ടയ്ക്കാട്ട്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോളി മടുക്കകുഴി, റോസമ്മ പുളിയ്ക്കൽ, ബിജു ചക്കാല, റിജോ വാളന്തറ, സാജൻ അഞ്ചനാട്ട്, ഷാജൻ മണ്ണംപ്ലാക്കൽ, മനോജ് മറ്റമുണ്ടയിൽ, ജെയിംസ് പെരുമാകുന്നേൽ ആൽബിൻ പേണ്ടാനം, ഷാജി പുതിയാപറമ്പിൽ, ജിജോ കാവാലം തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ ആദ്യകാല നേതാക്കളായ കെ. ജോർജ് വർഗ്ഗീസ് പൊട്ടംകുളം, പി.സി ജേക്കബ് പനയ്ക്കൽ, വി. ജെ ചാക്കോ വടക്കേൽ, കെ. ജെ. വർഗ്ഗീസ് കല്ലുകുളം എന്നിവരെ ചടങ്ങിൽ ആദരിച്ചു.