പി.സി.ജോർജ് എം.എൽ.എ. പൂഞ്ഞാർ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ
• ശബരിമല തീർത്ഥാടകർക്കായി ഏറെ ഉപകരിക്കുന്ന കണമല പാലം തുറക്കാനായി. 40 വർഷമായി ജനങ്ങൾ കാത്തിരുന്നതാണിത്.
• എരുമേലി, കോരൂത്തോട് ഭാഗത്ത് കൃഷിക്കാർ അനുഭവിക്കുന്ന പ്രധാന പ്രശ്നം വന്യജീവികളുടെ ശല്യമായിരുന്നു. ഇവിടെ 10 കിലോമീറ്ററോളം ദൂരത്തിൽ സൗരോർജവേലി സ്ഥാപിച്ചു.
• എരുമേലി കുടിവെള്ള പദ്ധതിക്ക് 90 കോടി രൂപ അനുവദിപ്പിച്ചു.
• മുണ്ടക്കയം ബൈപ്പാസ് 17 കോടി ചെലവിട്ട് നടപ്പാക്കി.
• പേട്ട-വാഗമൺ റോഡിൻ്റെ നവീകരണം. ദേശീയപാതാ നിലവാരത്തിൽ ചെയ്യാനായി. ഏറെക്കാലമായി കാത്തിരിക്കുന്നതാണിത്.
• ഈരാറ്റുപേട്ട, മുണ്ടക്കയം സി.എച്ച്.സി.കൾ അരക്കോടിവീതം ചെലവിട്ട് ആധുനീകരിച്ചു. വലിയ സൗകര്യങ്ങളാണ് ഇവിടെ.
• പേട്ട ഫയർ സ്റ്റേഷൻ 50 ലക്ഷത്തിന്റെ കെട്ടിടം പണിതു.
• പൂഞ്ഞാർ, തിടനാട് പഞ്ചായത്തുകൾക്ക് കെട്ടിടം പണിയാൻ 50 ലക്ഷം വീതം എം.എൽ.എ.ഫണ്ടിൽ നിന്ന്.
• പേട്ട സമഗ്ര കുടിവെള്ള പദ്ധതി തുടങ്ങിവെയ്ക്കുന്നു.
• നഗരസഭ സഹകരിച്ചാൽ മുന്നോട്ട് നീങ്ങും.
• എരുമേലിയിൽ തീർത്ഥാടക സൗകര്യകേന്ദ്രം. 10 കോടി അനുവദിപ്പിച്ചു.
• കാഞ്ഞിരപ്പള്ളി-പേട്ട-മുട്ടം റോഡ് ബി.എം.ബി.സി.നിലവാരത്തിലാക്കി. മുണ്ടക്കയം-എരുമേലി റോഡും ദേശീയപാതാ നിലവാരത്തിൽ.
• *160 ഹൈമാസ്റ്റ് ലൈറ്റുകൾ മണ്ഡലം മുഴുവൻ സ്ഥാപിക്കുന്നു.
• *മുക്കൂട്ടുതറ പഞ്ചായത്ത് സാക്ഷാത്കരിക്കാൻ ശ്രമം തുടങ്ങിവെച്ചു.
• എരുമേലി കെ.ടി.ഡി.സി. വലിയ സൗകര്യങ്ങളോടെ നവീകരിച്ച് തുറക്കുന്നു.
•
• മണ്ഡലം ഇങ്ങനെ:-
• ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി, തിടനാട്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, കൂട്ടിക്കൽ, മുണ്ടക്കയം, പാറത്തോട്, കോരൂത്തോട്, എരുമേലി പഞ്ചായത്തുകളും ചേർന്നതാണ് പൂഞ്ഞാർ നിയോജകമണ്ഡലം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച പി.സി.ജോർജ് മൂന്ന് മുന്നണികളെയും കീഴടക്കിയാണ് ജയിച്ചത്. 27,821 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം.
പി.സി. ജോര്‍ജ്-63,621,
ജോര്‍ജുകുട്ടി ആഗസ്തി (കേരളാ കോണ്‍ഗ്രസ്-എം)- 35,800,
പി.സി. ജോസഫ് (ജനാധിപത്യ കേരളാ കോണ്‍ഗ്രസ്)- 22,270,
എം.ആര്‍. ഉല്ലാസ് (ബി.ഡി.ജെ.എസ്)- 19,966 എന്നിങ്ങനെയായിരുന്നു വോട്ടിങ് നില.
27,821 വോട്ടായിരുന്നു ജോര്‍ജിന്റെ ഭൂരിപക്ഷം.
• മണ്ഡലത്തിലെ വോട്ടർമാർ 2020 ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ 1,85,832 വോട്ടർമാരാണുള്ളത്.