കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ. എൻ. ജയരാജ് കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ .
കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ. എൻ. ജയരാജ് കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ .
കാഞ്ഞിരപ്പള്ളി ആശുപത്രിയുടെ നവീകരണം ആകെ 30 കോടി രൂപ
5 നിലയില്‍ പുതിയ ബ്ലോക്ക് 15 കോടി ചെലവഴിച്ച് പൂര്‍ത്തീകരിച്ചു ,
ജില്ലാ ആശുപത്രികള്‍ക്ക് അനുവദിക്കുന്ന കാത്ത് ലാബ് കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍ അനുവദിപ്പിച്ചു – 10.5 കോടി.
കുട്ടികളുടെയും വനിതകളുടെയും വാര്‍ഡ് പുതിയ കെട്ടിടം.1.72 കോടി.
ആധുനിക സൗകര്യങ്ങളോടെ കാന്റീന്‍ കെട്ടിടം 60 ലക്ഷം എം എല്‍ എ ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തിയാക്കി.
പ്രതിദിനം 120000 ലിറ്റര്‍ ശുദ്ധീകരണ ശേഷിയുള്ള സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പൂര്‍ത്തിയാക്കി – 60 ലക്ഷം.
ആധുനിക നിലവാരത്തിലുള്ള രണ്ട് ആംബുലന്‍സുകള്‍ എംഎല്‍എ ഫണ്ട് – 21 ലക്ഷം.
ആശുപത്രി കോമ്പൗണ്ടില്‍ ഹൈമാസ്റ്റ് ലൈറ്റ് 5 ലക്ഷം.
പഴയ കെട്ടിടങ്ങള്‍ക്ക് മെയിന്റനന്‍സ് ഗ്രാന്റില്‍ നിന്ന് 3 കോടി രൂപ.
കോവിഡ് പ്രതിരോധത്തിന് ആശുപത്രി ഉപകരണങ്ങള്‍ വാങ്ങുന്നതിന് എം എല്‍ എ ഫണ്ട് 15 ലക്ഷം.
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്‌കൂളില്‍ സ്‌പോര്‍ട്‌സ് സ്‌കൂളായി മാറ്റുന്നതിന് 40 കോടിയുടെ ഭരണാനുമതി നേടി.
കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷന്‍ പുതിയ കെട്ടിടം പൂര്‍ത്തിയായി – ചെലവ് 1.5 കോടി .
ഹൈടെക് പദ്ധതിയില്‍ പെടുത്തി പൊന്‍കുന്നം ഗവ.ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ക്ക് ആധുനിക നിലവാരത്തില്‍ പുതിയ കെട്ടിടം 6.80 കോടി.
കാഞ്ഞിരപ്പള്ളിയുടെ ചിരകാലസ്വപ്‌നം കാഞ്ഞിരപ്പള്ളി ബൈപാസിന് കിഫ്ബിയില്‍ നിന്ന് 78.69 കോടി രൂപ അനുവദിപ്പിച്ച് സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ അവസാന ഘട്ടത്തില്‍.
കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകള്‍ക്ക് മാത്രമായുള്ള ജലവിതരണ പദ്ധതി കരിമ്പുകയത്ത് സ്ഥാപിച്ച് കിഫ്ബിയില്‍ നിന്ന് ധനസഹായം 69.65 കോടി ഉള്‍പ്പെടെ ആകെ 90 കോടി രൂപ ചെലവഴിച്ച പദ്ധതിയുടെ അന്തിമഘട്ടത്തില്‍ മണിമല, വെള്ളാവൂര്‍, വാഴൂര്‍, പള്ളിക്കത്തോട് പഞ്ചായത്തുകള്‍ക്കും ചെറുവള്ളി വില്ലേജും ഉള്‍പ്പെടുന്ന പ്രദേശത്തേക്കുള്ള കുടിവെള്ള വിതരണ പദ്ധതി ആരംഭിച്ചു. വീടുകളില്‍ കണക്ഷന്‍ നല്‍കിവരുന്നു. ആകെ ചെലവ് 60 കോടി.
പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാത പദ്ധതിയുടെ രണ്ടാം ഘട്ടമായി പൊന്‍കുന്നം മുതല്‍ പ്ലാച്ചേരി വരെയുള്ള റീച്ച് പണികള്‍ പൂര്‍ത്തിയായി വരുന്നു 248 കോടി.
പൊന്‍കുന്നം മിനി സിവില്‍ സ്റ്റേഷന്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു- പൊന്‍കുന്നത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഒരു കുടക്കീഴില്‍ – ചെലവ് 10 കോടി.
നിയോജകമണ്ഡലത്തിലെ എല്ലാ ആശുപത്രികളും ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി നവീകരിച്ചു .
നിയോജകമണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് വില്ലേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ഏര്‍്‌പ്പെടുത്തി.
നിയോജകമണ്ഡലത്തിലെ എല്ലാ സ്‌കൂളും ക്ലാസ് മുറികളും കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസത്തിന് സജ്ജമാക്കി.
ജില്ലാ കേന്ദ്രങ്ങളില്‍ ആരംഭിക്കുന്നതിന് വിഭാവനം ചെയ്ത നവോത്ഥാന സാംസ്‌കാരിക സമുച്ചയം കങ്ങഴ വില്ലേജില്‍ ആരംഭിക്കുന്നതിന് അനുമതി നേടി – സ്ഥലമേറ്റെടുക്കല്‍ അന്തിമ ഘട്ടത്തില്‍ – കിഫ്ബിയുടെ സഹായത്തിലുള്ള പദ്ധതിയുടെ പ്രതീക്ഷിത ചെലവ് 50 കോടി.
സര്‍ക്കാരിന്റെ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയില്‍ ഉള്‍പ്പെടുന്നതിന് എം എല്‍ എ ഫണ്ട് ചെലവഴിച്ചു – 25 ലക്ഷം. നിയോജകമണ്ഡലത്തിലെ പ്രധാന കവലകളും കോളനികളും വെളിച്ചം എത്തിക്കുന്നതിന് 175 ഹൈമാസ്റ്റ് ലൈറ്റുകള്‍ – ചെലവ് 4.5 കോടി. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ ഏറ്റവും കൂടുതല്‍ തുകയുടെ ഭരണാനുമതി നേടി 6.24 കോടി രൂപ.
കോട്ടയം പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന മുണ്ടോലിക്കടവ് പാലം നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7.75 കോടി ചെലവഴിച്ച് പൂര്‍ത്തിയാക്കി.
കോട്ടയം പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ചിറയ്കല്‍പാറയില്‍ പുതിയ പാലം നിര്‍മിക്കുന്നതിന് നബാര്‍ഡ് അനുമതി അന്തിമ ഘട്ടത്തില്‍ എസ്റ്റിമേറ്റ് തുക 7 കോടി.
ഗ്രാമീണ റോഡുകള്‍ നവീകരിക്കുന്നതിന് എംഎല്‍എ ഫണ്ടില്‍ നിന്ന് 15 കോടി.
വെള്ളാവൂര്‍ കേന്ദ്രമാക്കി നാടന്‍കലകള്‍ക്കായി ഫോക് ലോര്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഉപകേന്ദ്രം – എംഎല്‍എ ഫണ്ട് 3.5 കോടി. പൊതുമരാമത്ത് റോഡുകള്‍ ബി എം ബി സി നിലവാരത്തില്‍ ആക്കുന്നതിന് 55.32 കോടി രൂപ അനുവദിച്ചു.
പ്രധാനപ്പെട്ട രണ്ട് റോഡുകള്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കുന്നതിന് അന്തിമാനുമതി നേടി പത്തനാട് ഇടയിരിക്കപ്പുഴ റോഡിന് 29.2 കോടി
കാഞ്ഞിരപ്പള്ളി മണിമല കുളത്തൂര്‍മൂഴി റോഡിന് 25 കോടി