കാഞ്ഞിരപ്പപ്പള്ളി കത്തീഡ്രൽ – അക്കരപ്പള്ളി സംയുക്ത തിരുനാൾ സമാപിച്ചു. അനുഗ്രഹം തേടി ആയിരങ്ങൾ ..
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലും മേജർ ആർക്കി എപ്പിസ്‌കോപ്പൽ മരിയൻ തീർഥാടനകേന്ദ്രമായ പഴയപള്ളിയിലും (അക്കരപ്പള്ളി) നടന്ന പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ ഡൊമിനിക്കിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ സമാപിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിവിധ ദിവസങ്ങളിലായി ആയിരങ്ങൾ അക്കരയമ്മയുടെ അനുഗ്രഹം തേടിയെത്തിരുന്നു. തിരുനാൾ സമാപന ദിവസം അക്കരപ്പള്ളിയിൽ നടന്ന പ്രദക്ഷിണം കാണുക.