മലയോരമേഖലക്ക് ആശ്വാസം; പട്ടയത്തിനുള്ള അപേക്ഷ ക്ഷണിച്ചു
കാഞ്ഞിരപ്പള്ളി: താലൂക്കിൽ ഹിൽമെൻ സെറ്റിൽമെന്റിലുള്ള വസ്തുക്കൾക്ക് പട്ടയം നൽകുന്നതിനുള്ള അപേക്ഷ ബുധനാഴ്ചമുതൽ സ്വീകരിക്കും. താലൂക്കിലെ നാലായിരത്തോളം കുടുംബങ്ങളെ ബാധിച്ചിരുന്ന പ്രശ്നത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. എരുമേലി വടക്ക്, എരുമേലി തെക്ക്, കോരൂത്തോട് വില്ലേജുകളിലെ ഹിൽമെൻ സെറ്റിൽമെന്റ് ഇനത്തിൽപ്പെട്ട ഭൂമി 19 വാർഡുകളിലെ ആളുകൾക്കായി 14 കേന്ദ്രങ്ങളിലെത്തി അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ ഭാര്യയുടെയും ഭർത്താവിന്റെയും പേരിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇരുവരുടെയും ആധാർ കാർഡ്, റേഷൻ കാർഡ്, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പും നിദിഷ്ട ഫോമിലുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കണം.
മൂന്നിന് എരുമേലി വടക്ക് വില്ലേജ്, മുണ്ടക്കയം പഞ്ചായത്തിലെ എട്ട്, ഒൻപത് വാർഡുകൾ-മുരിക്കുംവയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, കോരൂത്തോട് വില്ലേജിലെ ആനക്കല്ല് ഭാഗം വാർഡ് ഏഴ്, കുഴിമാവ് ഗവ. വെൽഫെയർ എൽ.പി.സ്‌കൂൾ, എരുമേലി തെക്ക് വില്ലേജിലെ ഇരുമ്പൂന്നിക്കര ഭാഗം വാർഡ് ഒൻപത് കണ്ണിമല എസ്.സി.ബി.ഹാൾ. നാലിന് എരുമേലി വടക്ക് വില്ലേജ് മുണ്ടക്കയം പഞ്ചായത്ത് 10, 11 വാർഡ്-പുഞ്ചവയൽ സെന്റ് മേരീസ് എൽ.പി.സ്‌കൂൾ, കോരൂത്തോട് വില്ലേജ് കൊമ്പുകുത്തി വാർഡ് മൂന്ന്- കൊമ്പുകുത്തി ഗവ. ട്രൈബൽ ഹൈസ്‌കൂൾ, എരുമേലി തെക്ക് വില്ലേജ് തുമരംപാറഭാഗം വാർഡ് 10-തുമരംപാറ ഗവ. എൽ.പി.എസ്. അഞ്ചിന് എരുമേലി വടക്ക് വില്ലേജ് മുണ്ടക്കയം പഞ്ചായത്ത് 12, 13 വാർഡ്-അമരാവതി അങ്കണവാടി, കോരൂത്തോട് വില്ലേജ് എട്ട്, 11 വാർഡ്-കോസടി ഗവ. ട്രൈബൽ എൽ.പി.സ്‌കൂൾ, എരുമേലി തെക്ക് വില്ലേജിലെ എലിവാലിക്കര ഭാഗം വാർഡ് 18-എലിവാലിക്കര സെന്റ് മേരീസ് സ്‌കൂൾ. ആറിന് എരുമേലി വടക്ക് വില്ലേജ് മുണ്ടക്കയം പഞ്ചായത്ത് 14, 16 വാർഡ്-പുലിക്കുന്ന് ഭദ്രാമഠം ഗവ. ട്രൈബൽ എൽ.പി.സ്‌കൂൾ, കോരൂത്തോട് വില്ലേജ് മാങ്ങാപ്പേട്ട ഭാഗം വാർഡ് ഒമ്പത്-മാങ്ങാപ്പേട്ട അങ്കണവാടി, എരുമേലി തെക്ക് വില്ലേജ് കോയിക്കക്കാവ് ഭാഗം വാർഡ് ഒൻപത്-കോയിക്കക്കാവ് അങ്കണവാടി. എട്ടിന് എരുമേലി തെക്ക് വില്ലേജ് പാക്കാനം ഭാഗം വാർഡ് എട്ട്-പാക്കാനം മലയരയ മഹാസഭ ഹാൾ, ഒൻപതിന് എരുമേലി തെക്ക് വില്ലേജ് കാളകെട്ടി ഭാഗം വാർഡ് 13-കാളകെട്ടി ഇ.ഡി.എസ്. ഹാളിലും സ്വീകരിക്കും

.