മണിമല മേജർ കുടിവെള്ള പദ്ധതിയിൽ അഴിമതി എന്നാരോപിച്ച് ബി.ജെ.പി. ധർണ നടത്തി ; ഫെബ്രുവരി 10-ന് വിവിധ വില്ലേജ് ഓഫിസുകൾ ഉപരോധിക്കും

പൊൻകുന്നം: മണിമല മേജർ കുടിവെള്ള പദ്ധതിയിൽ അഴിമതിയും കെടുകാര്യസ്ഥതയും എന്നാരോപിച്ച് ബി.ജെ.പി. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി പൊൻകുന്നം മിനി സിവിൽ സ്റ്റേഷന് മുൻപിൽ പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ ധർണ നടത്തി.

ബി ജെ പി നിയോജക മണ്ഡലം പ്രസിഡൻറ് ടി.ബി ബിനു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രമേശ് കാവി മറ്റം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻറ് അഡ്വ.നോബിൾമാത്യു, കെ ജി കണ്ണൻ, ഗോപി പാറാം തോട്, പ്രൊഫ രഘുദേവ് ,സണ്ണി മണിമല, എൻ.എം തങ്കച്ചൻ , സനു ശങ്കർ, രാധാകൃഷ്ണൻ പുതിയ മണ്ണിൽ, വി അനീഷ്, മോഹൻദാസ്, ആതിര വേണുഗോപാൽ, ജയകുമാർ കുളത്തൂർമൂഴി, അനിരുദ്ധൻ നായർ, അഭിലാഷ് ബാബു എന്നിവർ പ്രസംഗിച്ചു,

തുടർസമരത്തിന്റെ ഭാഗമായി ഫെബ്രുവരി 10ന് മണിമല, വെള്ളാവൂർ, ചെറുവള്ളി, വാഴൂർ, ആനിക്കാട് വില്ലേജ് ആഫീസുകൾ ഉപരോധിക്കും.ഈ വില്ലേജുകളിലെ ഗുണഭോക്കാക്കൾക്ക് കുടിവെള്ളം നൽകാൻ ആരംഭിച്ചതാണ് മേജർ മണിമല കുടിവെള്ള പദ്ധതി. 50 കോടിയിൽപരം രൂപയാണ് ഇതുവരെ ചെലവാക്കിയത്.

error: Content is protected !!