മുസ്ലിം ലീഗ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഭാരവാഹികളുടെയും ജില്ലാ കൗണ്‍സില്‍ അംഗങ്ങളുടെയും യോഗം കൂടി ; പാര്‍ട്ടി ശക്തിപ്പെടുത്തുവാനും, വാര്‍ഡ് കണ്‍വന്‍ഷനുകള്‍ നടത്തുവാനും തീരുമാനിച്ചു.

കാഞ്ഞിരപ്പള്ളി: മുസ്ലിം ലീഗ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഭാരവാഹികളുടെയും ജില്ലാ കൗണ്‍സില്‍ അംഗങ്ങളുടെയും യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്‍സാരി വാവേറിന്റെ അധ്യക്ഷതയില്‍ കൂടി. ജില്ലാ പ്രസിഡന്റ് അസീസ് ബഡായില്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി റഫീക്ക് മണിമല മുഖ്യ പ്രഭാഷണം നടത്തി.

മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ കരീം മുസലിയാര്‍, ജനറല്‍ സെക്രട്ടറി നിഷാദ് അഞ്ചനാട്ട്,. പി. എം സലിം, ഇസ്മായില്‍ പള്ളിക്കശ്ശേരി, വി കെ നസീര്‍,ഷിഹാബുദീന്‍ റ്റി എ, റഹ്മത്തുള്ള കോട്ടവാതുക്കല്‍, എം ഐ നൗഷാദ്, പി എ നസിര്‍ പഞ്ചായത്ത് ഭാരവാഹികളായ അന്‍സാരി വട്ടകപ്പാറ, യൂനുസ്, സലിം, തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിച്ചു, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി നൗഷാദ് കൊരട്ടി പറമ്പില്‍ സ്വാഗതവും, ട്രഷറര്‍ എസ് ഇ മൊഹമ്മദ് സലിം നന്ദിയും പറഞ്ഞു. അടിയന്തിരമായി വാര്‍ഡ് കമ്മറ്റികള്‍ വിളിച്ചു ചേര്‍ത്ത് പാര്‍ട്ടി ശക്തിപ്പെടുത്തുവാനും, വാര്‍ഡ് കണ്‍വന്‍ഷനുകള്‍ നടത്തുവാനും തീരുമാനിച്ചു.

error: Content is protected !!