റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മയുടെ മാല പിടിച്ചുപറിക്കാൻ ശ്രമം
പാറത്തോട്: റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മയുടെ മാല പിടിച്ചുപറിക്കാൻ ശ്രമം. വീട്ടമ്മ മോഷണഎം.പി.രഘുരാജന്റെ ഭാര്യ സരസമ്മയുടെ മാലയാണ് യുവാവ് തട്ടിയെടുക്കാൻ ശ്രമം നടത്തിയത്.
പാറത്തോട് ടൗണിൽ ദന്താശുപത്രിയിൽ പോയി മടങ്ങിവരുകയായിരുന്നു വീട്ടമ്മ. സരസമ്മയ്ക്ക് ഒപ്പം നടന്നെത്തിയ യുവാവ് മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളുടെ കൈ തട്ടിമാറ്റുകയായിരുന്നു. തുടർന്ന് ബഹളം വെച്ചതോടെ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് സരസമ്മ പറയുന്നു. സരസമ്മയ്‌ക്കൊപ്പം യുവാവ് നടന്നുവരുന്നതിന്റെയും ഓടി രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.