പുതിയകാവ് ദേവീക്ഷേത്രത്തിൽ ഉത്സവം
പൊൻകുന്നം : പുതിയകാവ് ദേവീക്ഷേത്രത്തിൽ ഉത്സവം 13മുതൽ 18വരെ നടക്കും. കോവിഡ് നിയന്ത്രണങ്ങൾ മൂലം കലാപരിപാടികൾ ഒഴിവാക്കി ഉത്സവച്ചടങ്ങ് മാത്രമാണ് നടത്തുന്നത്. 13-ന് വൈകീട്ട് 4.30-ന് ചിറക്കടവ് വടക്കുംഭാഗം 679-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിൽനിന്ന് കൊടിയെഴുന്നള്ളിപ്പ്. 5.15-ന് കൊടിയേറ്റ്. 14 മുതൽ 17വരെ തീയതികളിൽ 8.30-ന് ശ്രീബലി, 11-ന് ഉത്സവബലി, ഒന്നിന് ഉത്സവബലി ദർശനം, 4.30-ന് കാഴ്ചശ്രീബലി എന്നിങ്ങനെയാണ് ചടങ്ങുകൾ. 18-ന് കുംഭഭരണി നാളിലാണ് കുംഭകുടവും ആറാട്ടും.
കോവിഡ് നിയന്ത്രണങ്ങൾ മൂലം മുൻവർഷത്തേതുപോലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള കുംഭകുട ഘോഷയാത്രകൾ ഉണ്ടാവില്ല. പകരം ക്ഷേത്രത്തിന് കിഴക്കേ ആൽത്തറയിൽ കുംഭകുടം നിറയ്ക്കും. ചേലത്തറ, കോയിപ്പള്ളി, മൂലകുന്ന്, അട്ടിക്കൽ, തോണിപ്പാറ, ഇടത്തംപറമ്പ് എന്നിവിടങ്ങളിൽനിന്നുള്ള ഭക്തർ ഇവിടെ കുംഭകുടം നിറച്ച് ക്ഷേത്രത്തിന് വലംവെച്ച് അഭിഷേകം നടത്തണം.
ആറാട്ടെഴുന്നള്ളത്തിൽ പറയെടുപ്പില്ല
-ന് വൈകീട്ട് അഞ്ചിന് ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ ചിറയിലേക്ക് ആറാട്ടിന് രഥത്തിലാണ് ദേവിയെ എഴുന്നള്ളിക്കുന്നത്. ആറാട്ടിനുള്ള യാത്രയിലും തിരിച്ചെഴുന്നള്ളത്തിലും ഇത്തവണ പറയെടുപ്പില്ല. പകരം ദേവിയെ വിളക്ക് തെളിച്ച് സ്വീകരിക്കണമെന്ന് ദേവസ്വം അറിയിച്ചു. പറയെടുപ്പ് കൊടിമരച്ചുവട്ടിൽ മാത്രമാണ്.