‘എസ്എംവൈഎം സഭയുടെ തിളങ്ങുന്നമുഖം’
കാഞ്ഞിരപ്പള്ളി: സഭയുടെ തിളങ്ങുന്ന മുഖമാണ് എസ്എംവൈഎമ്മെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. രൂപത എസ്എംവൈഎം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ പുളിക്കൽ. സമ്മേളനത്തിൽ രൂപത വൈസ് പ്രസിഡന്റ് ജൂലി ജോൺ ഇരുപ്പക്കാട്ട് മറ്റപ്പള്ളിൽ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ ആമുഖ പ്രഭാഷണം നടത്തി. മികച്ച യൂണിറ്റുകൾക്ക് മാർ ജോസ് പുളിക്കൽ ട്രോഫികൾ വിതരണം ചെയ്തു. മികച്ച ഫൊറോന യൂണിറ്റായി കാഞ്ഞിരപ്പള്ളി ഫൊറോനയും ഇടവകകളിൽ എ കാറ്റഗറിയിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലും ബി കാറ്റഗറിയിൽ കാഞ്ചിയാർ സെന്റ് മേരീസും സി കാറ്റഗറിയിൽ എരുത്വാപുഴ ഇൻഫന്റ് ജീസസ് യൂണിറ്റും അവാർഡിനർഹരായി. പുതിയ രൂപത ഭാരവാഹികളായി ആദർശ് കുര്യൻ – പ്രസിഡന്റ്, ജോസ്മി ജെയിംസ് – വൈസ് പ്രസിഡന്റ്, തോമച്ചൻ കത്തിലാങ്കൽ – ജനറൽ സെക്രട്ടറി, ജോബി ജെയിംസ്- ഡപ്യൂട്ടി പ്രസിഡന്റ് സ്നേഹ വർഗീസ് – സെക്രട്ടറി, റിന്റു വർഗീസ് – ജോയിന്റ് സെക്രട്ടറി, ജിയോ ടിജോ – ട്രഷറർ, ജെയിൻ മാത്യു ജേക്കബ്, ആൻ മരിയ തോമസ് – കൗൺസിലേഴ്സ്, അലൻ സി. തോമസ്, അഞ്ചന ഫിലിപ്പ് – കെസിവൈഎം സംസ്ഥാന സിൻഡിക്കേറ്റ് അംഗങ്ങൾ, ലിയോ തോമസ് പോൾ – ഫൊറോന പ്രതിനിധി എന്നിവരെ തെരഞ്ഞെടുത്തു.