KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൂഞ്ഞാറിലെ യു.ഡി.എഫ്. സ്ഥാനാർഥി: പ്രവർത്തകരുടെ വികാരം മാനിക്കും-ചെന്നിത്തല

ഈരാറ്റുപേട്ട: പ്രവർത്തകരുടെ വികാരം മാനിച്ചുമാത്രമേ പൂഞ്ഞാറിലെ യു.ഡി.എഫ്. സ്ഥാനാർഥിയെ നിർണയിക്കൂവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരളയാത്രയ്ക്ക് ഈരാറ്റുപേട്ടയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സമ്മേളന വേദിയിൽ പി.സി. ജോർജിനെ യു.ഡി.എഫിൽ എടുക്കരുതെന്നാവശ്യപ്പെട്ട് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. യോഗത്തിൽ സ്വാഗതം പറഞ്ഞ പി.എസ്. അബ്ദുൽ ഖാദറും അധ്യക്ഷനായ മുഹമ്മദ് ഇല്യാസും പി.സി. ജോർജിനെ യു.ഡി.എഫിൽ എടുക്കരുതെന്ന് ആവശ്യപ്പെട്ടു. മറുപടി പ്രസംഗത്തിലാണ്‌ പ്രവർത്തകരുടെ വികാരം മാനിക്കുമെന്ന് രമേശ് ചെന്നിത്തല ഉറപ്പു നൽകിയത്‌. 

error: Content is protected !!