സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു
Tമുണ്ടക്കയം: എരുമേലി വടക്ക് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു. റവന്യൂ, ഭവന നിർമാണ മന്ത്രി ഇ. ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെയാണ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന പൊതു സമ്മേളനത്തിൽ മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അധ്യക്ഷത വഹിച്ചു. പി.സി. ജോർജ് എംഎൽഎ ശിലാഫലകം അനാച്ഛാദനം നിർവഹിച്ചു. തുടർന്ന് പട്ടയ വിതരണവും നടത്തി.
കാഞ്ഞിരപ്പള്ളി തഹസിൽദാർ റോയി തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, പി.കെ. പ്രദീപ്, കെ.എൻ. സോമരാജൻ, സന്ധ്യ പി.എസ്, ദിലീഷ് ദിവാകരൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.