മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ സി.റ്റി. സ്കാൻ യൂണിറ്റിന്റെ വെഞ്ചിരിപ്പ് നടത്തി
മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ പുതിയതായി ആരംഭിച്ച സി.റ്റി. സ്കാൻ യൂണിറ്റ് വെഞ്ചിരിപ്പ് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ നിർവഹിച്ചു. ജനറൽ കൗൺസിൽ സെന്റ് ജോൺ ഓഫ് ഗോഡ് ബ്രദർ വിൻസെന്റ് കൊച്ചംകുന്നേൽ തിരി തെളിയിച്ചു.
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 32 സ്ലൈസ് സി റ്റി സ്കാൻ യൂണിറ്റ് ആണ് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ പുതിയതായി ആരംഭിച്ചത്. സി. റ്റി. സ്കാൻ യൂണിറ്റിന്റെ സേവനം 24 മണിക്കൂറും ലഭ്യമാണ്.
