ഹൃദ്രോഗികൾക്ക് ആശ്വാസം ; കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പത്തരക്കോടി രൂപ ചിലവിൽ നിർമ്മിച്ച കാത്ത് ലാബ് ഉദ്‌ഘാടനം ചെയ്തു. ഇനി ആഞ്ജിയോഗ്രാം, ആഞ്ജിയോപ്ലാസ്റ് സൗജന്യമായി .. എംഎൽഎ ഡോക്ടർ എൻ ജയരാജിന് നന്ദി ..
കാഞ്ഞിരപ്പള്ളി : ഹൃദ്രോഗികൾക്ക് ആശ്വാസ വാർത്ത. സ്വകാര്യ ആശുപത്രികളിൽ പതിനായിരം രൂപ മുതൽ, രണ്ടു ലക്ഷം രൂപ വരെ ചാർജ് ചെയ്യുന്ന ആഞ്ജിയോഗ്രാം, ആഞ്ജിയോപ്ലാസ്റ് ചികിത്സകൾ ഇനി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ സൗജന്യമായി ചെയ്യുവാൻ സൗകര്യം ഒരുങ്ങുന്നു. കോട്ടയം ജില്ലയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാത്രം ഉണ്ടായിരുന്ന സർക്കാർ വക സൗജന്യ കാത്ത് ലാബ് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ഉദ്‌ഘാടനം ചെയ്തു. എംഎൽഎ ഡോക്ടർ എൻ ജയരാജിന് നന്ദി ..
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പുതുതായി സ്ഥാപിച്ച കാത്ത് ലാബ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ മേഖലയില്‍ കാത്ത്‌ലാബ് സൗകര്യം കോട്ടയം മെഡിക്കല്‍ കോളേജില്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കിഫ്ബിയുടെ ധനസഹായത്തോടെ ജില്ലാ കേന്ദ്രങ്ങളിലെ ആശുപത്രിക്കള്‍ക്കായി കാത്ത് ലാബ് ലഭ്യമാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെട്ട 10 എണ്ണത്തില്‍ മലയോരമേഖലയില്‍ ലഭിച്ച ഏക കാത്ത് ലാബ് ആണിത്.
ശബരിമലയുടെ ആവശ്യംകൂടി കണക്കിലെടുത്ത് കാഞ്ഞിരപ്പള്ളിയില്‍ കാത്ത് ലാബ് അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിക്ക് എംഎല്‍എ നിവേദനം നല്കിയിരുന്നു. ശബരിമല തീര്‍ത്ഥാടകര്‍ക്കും കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെയും ഇടുക്കി പത്തനംതിട്ട ജില്ലയിലെ മലയോരമേഖലയിലെയും ആളുകള്‍ക്കും ഏറെ പ്രയോജനകരമായ പദ്ധതിയാണ്. ഇതോടെ ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി തുടങ്ങിയ ചെലവേറിയ ഹൃദ്രോഗ ചികിത്സ സംവിധാനങ്ങള്‍ സൗജന്യമായി ലഭിക്കും
8.5 കോടി രൂപയുടെ ഉപകരണങ്ങളും അനുബന്ധ സൗകര്യങ്ങള്‍ക്കായി 1.86 കോടിയുമടക്കം 10.36 കോടി രൂപയാണ് ആകെ ചെലവഴിച്ചാണ് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ മുഖേനയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കാത്ത് ലാബിലേക്ക് തടസരഹിതമായി വൈദ്യുതി എത്തിക്കുന്നതിന് ഡഡികേറ്റഡ് എബിസി ലൈന്‍ വലിക്കുതിനും ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുതിനും 4.2 ലക്ഷം രൂപയും കാത്ത് ലാബില്‍ എത്തു രോഗികള്‍ക്കായി കാത്തിരിപ്പ് സ്ഥലം തയാറാക്കുന്നതിന് ജനറല്‍ വാര്‍ഡിന് മുകളില്‍ റൂഫ് വര്‍ക്ക് ചെയ്യുന്നതിന് 38 ലക്ഷം രൂപയും എം എല്‍ എ ഫണ്ടില്‍ നിന്ന് അനുവദിച്ചു പൂര്‍ത്തിയാക്കി.
കാത്ത് ലാബിന്റെ സുഗമമായ പ്രവര്‍ത്തനത്തിനാവശ്യമായ കാര്‍ഡിയോളജിസ്റ്റുമാര്‍, നഴ്‌സിങ് സ്റ്റാഫ്, ടെക്‌നിക്കല്‍ സ്റ്റാഫ് എന്നിവയുടെ അധിക തസ്തികകള്‍ കൂടി സൃഷ്ടിക്കുന്നതോടെ കാത്ത്‌ലാബ് പൂര്‍ണസജ്ജമാകും.
ഉദ്ഘാടനചടങ്ങിനോടനുബന്ധിച്ച് നടന്ന സമ്മേളനം ഡോ.എന്‍.ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വാഴൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുകേഷ് മണി, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റ്റി.എന്‍.ഗിരീഷ് കുമാര്‍, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജസി ഷാജന്‍, വാഴൂര്‍ ബ്ലോക്ക് വൈസ് പ്രസിഡണ്ട് രഞ്ജിനി ബേബി, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ.ആര്‍.തങ്കപ്പന്‍, ഷാജി പാമ്പൂരി, പി.എം.ജോണ്‍, ലതാ ഷാജന്‍, കെ.പി.ബാലഗോപാലന്‍ നായര്‍, ജേക്കബ് വര്‍ഗീസ്, ഡോ.ശാന്തി, രാഷ്ട്രീയകക്ഷി നേതാക്കള്‍, മറ്റ് ജനപ്രതിനിധികള്‍ പങ്കെടുത്തു.