തപാൽ വോട്ടിങ്ങിൽനിന്ന്‌ പുറത്താക്കിയതായി പരാതി

കാഞ്ഞിരപ്പള്ളി: എൺപത് വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കുമായി നടന്നുവരുന്ന തപാൽ വോട്ടിൽനിന്ന്‌ അർഹരായവരെ ഒഴിവാക്കിയതായി യു.ഡി.എഫ്. മണ്ഡലം കമ്മിറ്റി ആരോപിച്ചു. തപാൽ വോട്ടിനുവേണ്ടി കൃത്യമായി ബി.എൽ.ഒ. വഴി അപേക്ഷ നൽകിയ പലരും ഇപ്പോൾ അർഹതയുള്ളവരുടെ പട്ടികയിൽനിന്ന്‌ ഒഴിവാക്കപ്പെട്ടു.

കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് കോൺവെന്റിൽ 80 വയസ്സ്‌ കഴിഞ്ഞവരും പ്രായാധിക്യത്താൽ ബുദ്ധിമുട്ടുന്നവരുമായ 22 സിസ്റ്റർമാരുടെ തപാൽ വോട്ടിന് അപേക്ഷിച്ചെങ്കിലും വോട്ട്‌ ചെയ്യാൻ അനുമതി ലഭിച്ചത് രണ്ടുപേർക്ക് മാത്രമാണ്. ഇത്തരം നിരവധി പരാതികൾ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ ലഭിക്കുന്നുണ്ട്. ഈ ഒഴിവാക്കലുകൾ ബോധപൂർവമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതായി യു.ഡി.എഫ്. മണ്ഡലം കൺവീനർ റോണി കെ.ബേബി അറിയിച്ചു.

error: Content is protected !!