മുണ്ടക്കയം സബ് ട്രഷറിക്ക് പുതിയ കെട്ടിടം: നിർമാണോദ്ഘാടനം നടത്തി
മുണ്ടക്കയം : ധനകാര്യ വകുപ്പിൽ നിന്നും 1.74 കോടി രൂപ അനുവദിച്ചത് വിനിയോഗിച്ച് മുണ്ടക്കയം ബസ് സ്റ്റാൻഡിനോട് ചേർന്ന് ഗ്രാമപഞ്ചായത്ത് ലഭ്യമാക്കിയ 10 സെന്റ് സ്ഥലത്ത് നിർമ്മിക്കുന്ന സബ് ട്രഷറി പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി കെ.എൻ.ബാ ലഗോപാൽ നിർവഹിച്ചു. രണ്ട് നിലകളിലാ യി 2700 ചതുരശ്ര അടി കെട്ടിടമാണു നിർമിക്കുന്നത് .
സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ഡപ്യൂട്ടി ഡയറ ക്ടർ കെ.പി.ബിജുമോൻ, ട്രഷറി വകുപ്പ് ഡയറക്ടർ വി.സാജൻ, പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, കുട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ബിജോയി ജോസ് മുണ്ടുപാലം, കോരുത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഡി. പ്രകാശ്, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.ആർ.അനുപമ, ശുഭേഷ് സുധാകരൻ, പഞ്ചായത്തംഗം സി.വി.അനിൽ കുമാർ, ജില്ലാ ട്രഷറി ഓഫിസർ കെ.ജെ.ജോസ്മോൻ എം.ജി.രാജു, സുലോചന സുരേഷ്, കെ.എസ്.രാജു, ചാർലി കോശി, ടി.എസ്.വിമൽ കുമാർ, ഉണ്ണി രാജ്, ടി.സി.സെയ്‌ദ് മുഹമ്മദ്, സിജു കൈതമറ്റം, പ്രദീപ് പി.നായർ, രാജീവ് അലക്സാണ്ടർ, സി.എ.നിയാസ്, ഷെമീർ. വി.മുഹമ്മദ്, രഞ്ജു.കെ.മാത്യു, കെ.എ.ദേവസ്യ, ജെ.ജോൺ എന്നിവർ പ്രസംഗിച്ചു.
അവഗണിച്ചെന്ന് യുഡിഎഫ് :
മുണ്ടക്കയം സബ് ട്രഷറി നിർമാണ ഉദ്ഘാടനവുമായി ബന്ധപ്പെട്ട കാര്യത്തിൽ രാഷ്ട്രീയപരമായി അവഗണന ഉണ്ടായതായി യുഡിഎഫ് ആരോപിച്ചു. പഞ്ചായത്തിലെ മുൻ യുഡിഎഫ് ഭരണ കാലത്താണ് ട്രഷറി നിർമാണത്തിന് സ്ഥലം നൽകിയത്. യുഡിഎഫ് പ്രതിനിധികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു എങ്കിലും ആന്റോ ആന്റണി എംപിയുടെ ചിത്രങ്ങളും പേരും അർഹമായ പരിഗണനയിൽ നൽകിയില്ല എന്നും യുഡിഎഫ് കുറ്റപ്പെടുത്തി. കെ.എസ്.രാജു അധ്യക്ഷത വഹിച്ചു. ഷാജി അറത്തിൽ, ടി.സി.സെയ്‌ദ് മുഹമ്മദ്, സിജു കൈതമറ്റം എന്നിവർ പ്രസംഗിച്ചു.
