വിശുദ്ധ വാരത്തിന് തുടക്കം കുറിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ദേവാലയത്തിൽ ഓശാന ആചരിച്ചു
കാഞ്ഞിരപ്പള്ളി : വിശുദ്ധവാരത്തിന് തുടക്കം കുറിച്ച് ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാന ആചരിച്ചു. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയ്ക്കായാണ് വിശ്വാസികള്‍ ഓശാന ആഘോഷിക്കുന്നത്. കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ദേവാലയത്തിൽ നടന്ന ഓശാന ആചരണത്തിന് മുൻ രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു.