കാഞ്ഞിരപ്പള്ളിയിൽ പോള വസന്തം .. കാഴ്ചയ്ക്ക് മനോഹരം, ജലജീവികൾക്ക് വില്ലൻ.. ക്യാൻസറിന് മരുന്ന് ..

കാഞ്ഞിരപ്പള്ളിയിൽ പോള വസന്തം .. കാഴ്ചയ്ക്ക് മനോഹരം, ജലജീവികൾക്ക് വില്ലൻ.. ക്യാൻസറിന് മരുന്ന് ..

കാഞ്ഞിരപ്പള്ളി: പൂതക്കുഴി ചെക്ക് ഡാമിൽ കുളവാഴ നിറഞ്ഞ് വെള്ളം മലിനമാകുന്നു. പൂത്തുനിൽക്കുന്ന കുളവാഴച്ചെടിയുടെ മനോഹര ദൃശ്യം കാണാൻ കാഴ്ചക്കാരും ഏറെയാണ്. വെള്ളയും വയലെറ്റ് നിറത്തിൽ പൂവിട്ട് ഓളംതള്ളുന്ന മനോഹര ദൃശ്യം കാണാനും സെൽഫിയെടുക്കാനും എത്തുന്നതിൽ യുവാക്കളാണേെറയും.

കുളവാഴ ഇനത്തിൽപ്പെടുന്ന വെള്ളത്തിൽ വളരുന്ന ചെടിയാണിത്. ചിറ്റാർ പുഴയുടെ കൈത്തോടുകൂടിയായ തോട്ടിൽ 26-ാം മൈൽ മുതൽ പൂതക്കുഴിവരെയുള്ള ഭാഗത്താണ് കുളവാഴ പൂത്തുനിൽക്കുന്നത്. പൂത്തുനിൽക്കുന്ന ചെടി കാഴ്ചയ്ക്ക് നല്ലതാണെങ്കിലും ഇത് വളർന്ന് പടരുന്നത് അത്ര നല്ലതല്ലെന്ന് വിദഗ്‌ധർ പറയുന്നു.

വെള്ളത്തിലെ ഒഴുക്കിനെ ബാധിക്കുന്ന കുളവാഴ വളരെ വേഗത്തിൽ മറ്റിടങ്ങളിലേക്കും വ്യാപിക്കും. കുട്ടനാട് പ്രദേശങ്ങളിൽ കൂടുതൽ കാണുന്ന കുളവാഴ മലയോര മേഖലയിലെ ജലസ്രോതസ്സുകളിൽ തീരെ കുറവാണ്. മലിനമായ ജലാശയങ്ങളിലെ നൈട്രജന്റെ അളവ് കൂടുന്നതാണ് ഇവ തഴച്ചു വളരാൻ ഇടയാക്കുന്നതെന്ന് ജൈവശാസ്ത്ര വിദഗ്ധർ പറയുന്നു. മഴയെത്തിയാൽ ഇവ ചിറ്റാർ പുഴയിലേക്കും ചിറ്റാർപുഴയിൽനിന്ന് മണിമലയാറ്റിലേക്കും ഒഴുകിയെത്തുന്നതിന് ഇടയാക്കും.

ഇവ വെള്ളത്തിൽകിടന്ന് നശിക്കുന്നത് വെള്ളത്തിലെ ഓക്‌സിജന്റെ അളവ് കുറയ്ക്കുന്നതിനും ഇടയാക്കും. ഈ സസ്യം വളരുന്നിടത്തെ വെള്ളത്തിലേക്ക് സൂര്യപ്രകാശം കടത്തിവിടാത്തതിനാൽ, വെള്ളത്തിനടിയിലുള്ള ജീവജാലങ്ങൾക്ക് കുളവാഴ ഭീഷണിയാകുന്നു. 12 ദിനംകൊണ്ട് ഇരട്ടി പ്രദേശത്ത് വ്യാപിക്കാൻ ശേഷിയുണ്ട് കുളവാഴക്ക്.

തെക്കേഅമേരിക്കയിലെ ആമസോൺ പ്രദേശമാണ് കുളവാഴയുടെ ജന്മദേശം .

കുളവാഴകൾ പൂക്കൂമ്പോൾ

ഇളം നീല കലർന്ന വയലറ്റ് പൂക്കളുമായി നഗരത്തിലെ ജലപാതയും ജലാശയങ്ങളും കുളവാഴകൾ ഒന്നൊന്നായി കൈയടക്കുന്നു. ഇതിനെ എങ്ങിനെ നിയന്ത്രിക്കാമെന്ന് നഗരപിതാവ് വി.രാജേന്ദ്രബാബു ചിന്തിച്ചിരിക്കേ ഡോ. ജി.നാഗേന്ദ്രപ്രഭുവിന്റെ പ്രഭാഷണം കേൾക്കാനിടയായി. ആലപ്പുഴ എസ്.ഡി.കോളജിലെ ജന്തുശാസ്ത്രപഠന ഗവേഷണവകുപ്പിന്റെ ജലവിഭവ ഗവേഷണകേന്ദ്രത്തിലെ അസോസിയേറ്റ് പ്രൊഫസറാണ് ഡോ. ജി.നാഗേന്ദ്രപ്രഭു. ലോകത്തിലെ മിക്ക രാജ്യങ്ങളും പഠിച്ച പണി പതിനെട്ട് പയറ്റിയിട്ടും കുളവാഴയെ മെരുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് നാഗേന്ദ്രപ്രഭു പറയുന്നു. ഈ സാഹചര്യത്തിലാണ് ’ഉപയോഗത്തിലൂടെ നിയന്ത്രണം’ എന്ന തത്ത്വം പ്രസക്തമാവുന്നത്. അന്താരാഷ്ട്ര ഏജൻസികളുടെ ധനസഹായത്തോടെ കുളവാഴയെ ഗുണപ്രദമാക്കാനുള്ള ഗവേഷണങ്ങൾ ആരംഭിച്ചിട്ട് വർഷങ്ങളായി. പലരാജ്യങ്ങളിലും ചെലവുകുറഞ്ഞ ധാരാളം പദ്ധതികൾ ഇതിനകം വികസിപ്പിച്ചെടുത്തിട്ടുണ്ട്. കുളവാഴയുടെ ഉണങ്ങിയ തണ്ടുകളുപയോഗിച്ച് കരകൗശല വസ്തുക്കൾ, ബാഗുകൾ, പായ, ഫർണിച്ചർ, പേപ്പർ തുടങ്ങിയവ നിർമ്മിക്കാം. ഒട്ടേറെ പേർക്ക് തൊഴിലും ലഭിക്കും. ഇത്തരത്തിലൊരു സംരംഭം തുടങ്ങണമെന്ന് കൊല്ലം മേയർ ആഗ്രഹിക്കുന്നു.

കൊല്ലത്തെ ജലാശയങ്ങളെ മൂടിക്കിടക്കുന്ന കുളവാഴകളെ സൗഹൃദ സസ്യമാക്കി മാറ്റാൻ ഡോ.നാഗേന്ദ്രപ്രഭു പങ്കെടുക്കുന്ന ഒരു ചർച്ചാസമ്മേളനം മേയർ താമസിയാതെ വിളിച്ചുകൂട്ടും. ചർച്ചയിൽ ഉരുത്തിരിയുന്ന ആശയങ്ങൾ നടപ്പാക്കും.

പാരിസ്ഥിതിക പ്രശ്നങ്ങൾ
ജലാശയങ്ങൾ നികത്തി റോഡും ബണ്ടും പണിയുമ്പോൾ ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്നു. ഇങ്ങനെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളവാഴ പരക്കാൻ അധികം സമയം വേണ്ട. കുളവാഴകളാൽ ജലാശയം മൂടപ്പെടുമ്പോൾ സൂര്യപ്രകാശവും ഓക്‌സിജനും താഴെയുള്ള ജലത്തിലേക്ക് കടക്കുന്നില്ല. ഈ സസ്യം നിർജ്ജീവമായി ചീയുമ്പോൾ വീണ്ടും ഓക്‌സിജന്റെ അളവ് ജലത്തിൽ കുറയുന്നു. അനോക്‌സീകരണം എന്നുപറയുന്ന ഈ പ്രതിഭാസത്താൽ ജലജീവികളും ജലസസ്യങ്ങളും ചത്തൊടുങ്ങുന്നു. വെള്ളത്തിന്റെ ഒഴുക്ക് കുറയുകയും ജലഗതാഗതവും മത്സ്യബന്ധനവും തടസ്സപ്പെടുകയും ചെയ്യുന്നു. ഒഴുക്കില്ലാതെ കിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ പെരുകും. ബാഷ്പീകരണത്തിലൂടെ ജലത്തിന്റെ അളവ് കുറഞ്ഞ് ജലാശയം വറ്റുന്നു. നീർത്തടങ്ങളിൽ മുട്ടയിടാൻവരുന്ന ദേശാടനപക്ഷികൾക്ക് ദിശ തെറ്റുന്നു.
കുളവാഴ ഒരു കല്പസസ്യമാണെന്നും
അതിന്റെ ഉപയോഗങ്ങൾ എന്തെല്ലാമെന്നും ഡോ.നാഗേന്ദ്രപ്രഭു വിശദീകരിക്കുന്നു.

  1. കുളവാഴയുടെ ഉണങ്ങിയ തണ്ടുകൾ ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമ്മിക്കാം. 2. ബയോഗ്യാസ്, മണ്ണിര കമ്പോസ്റ്റ് എന്നിവ ഇതുപയോഗിച്ച് ഉത്‌പാദിപ്പിക്കാം. 3. തെങ്ങിൻചുവട്ടിൽ പുതയിടാം. 4.കാലിത്തീറ്റ, പന്നിത്തീറ്റ, മത്സ്യങ്ങൾക്കുള്ള ഭക്ഷണം എന്നിവയായി ഉപയോഗിക്കാം. 5. കൂൺ വളർത്തുന്നതിനുള്ള ബെഡ് തയ്യാറാക്കാൻ വൈക്കോലിന് പകരം കുളവാഴ മതി. 6. ഹെവി മെറ്റലുകൾ (ഈയം, രസം, ആർസനിക്), കീടനാശിനികൾ എന്നിവ ആഗിരണം ചെയ്യാനുള്ള കഴിവ് കുളവാഴയ്ക്കുണ്ട്. നമ്മുടെ പാടങ്ങളിൽനിന്നുള്ള കീടനാശിനി കലർന്ന ജലം അടുത്തുള്ള ജലാശയത്തിലേക്ക് ഒഴുക്കുന്നതിന് മുൻപ് കുളവാഴകൾ നിറഞ്ഞ സ്ഥലങ്ങളിലൂടെ കടത്തിവിട്ടാൽ ഈ മാലിന്യങ്ങൾ നീക്കംചെയ്യാം. അമേരിക്കയിൽ കുളവാഴ ഉപയോഗിച്ചുള്ള ജലശുദ്ധീകരണ പ്ലാന്റുകൾ പ്രവർത്തിക്കുന്നുണ്ട്. വ്യവസായങ്ങൾ പുറംതള്ളുന്ന മലിനജലവും ഇപ്രകാരം ശുദ്ധീകരിക്കാം. സീലിങ്ങുകളും മുറികളെ വേർതിരിക്കാനുപയോഗിക്കുന്ന ഫൈബർ ബോർഡുകളും ഉണ്ടാക്കുന്ന സാങ്കേതിക വിദ്യ ബംഗ്ലാദേശിലെ കെട്ടിടനിർമാണ ഗവേഷണവകുപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. കുളവാഴയുടെ പൂവിൽനിന്ന് ക്യാൻസറിനുള്ള മരുന്നും ജൈവ നിറങ്ങളും വേർതിരിച്ചെടുക്കാമെന്നും ശാസ്ത്രജ്ഞർ കണ്ടുപിടിച്ചിട്ടുണ്ട്. ഈ സസ്യത്തിൽനിന്നും ബീറ്റാ കരോട്ടിൻ (വിറ്റാമിൻ എ.) ഉത്‌പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ പൂനയിലെ നാഷണൽ കെമിക്കൽ ലാേബാറട്ടറിയിലെ ശാസ്ത്രജ്ഞർ കണ്ടുപിടിച്ച് പേറ്റന്റ് ചെയ്തിട്ടുണ്ട്. എങ്ങിനെ നോക്കിയാലും ഈ സസ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗയോഗ്യമാണെന്ന് കാണാം. അതിനാൽ ഇതിനെ ഒരു കല്പസസ്യമായി വിശേഷിപ്പിക്കാം.

കുളവാഴ അഥവാ പോള എന്നറിയപ്പെടുന്ന ഈ ജലസസ്യം (Eichhornia crassipes) തെക്കേ അമേരിക്കയിൽ ഉൽഭവിച്ച് ലോകത്തിന്റെ ഉഷ്ണമേഖലാ പ്രദേശങ്ങൾ മുഴുവൻ വ്യാപിച്ചു. ഇവ ഒരാഴ്ചകൊണ്ട് എണ്ണത്തിൽ ഇരട്ടിക്കും. വെള്ളത്തിൽ പൊങ്ങിക്കിടന്നാണ് വളരുന്നത്. ഇതിനായി തണ്ടുകൾക്കുള്ളിൽ വായു നിറഞ്ഞ ധാരാളം അറകളുണ്ട്. കുളവാഴ ഇന്ത്യയിൽ വന്നത് പതിനെട്ടാം നൂറ്റാണ്ടിൽ. മനോഹരമായ പൂക്കൾ കണ്ട് വളർത്താനായി കൊണ്ടുവന്നതാണ്. ഇന്ത്യയിൽ രണ്ട് ലക്ഷത്തിൽപ്പരം ഹെക്ടർ ജലാശയങ്ങൾ ഇതിനാൽ മൂടപ്പെട്ടിരിക്കുന്നു.

കുളവാഴയില്‍ നിന്ന് കുറച്ച് പഞ്ചസാര ഉണ്ടാക്കിയാലോ!

വെള്ളത്തില്‍ വളരുന്ന വയലറ്റ് പൂക്കള്‍ വിരിയുന്ന കുളവാഴ നമുക്കെല്ലാമറിയുന്ന സസ്യമാണ്. പക്ഷേ ഇത് പലപ്പോഴും കര്‍ഷകര്‍ക്കൊരു ശല്യമാണ്. കര്‍ഷകര്‍ ഇതിനെ കളയുടെ ഗണത്തിലാണ് കാണുന്നത്. ജലാശയങ്ങള്‍ ഏറെയുള്ള എറണാകുളവും ആലപ്പുഴയും അടക്കമുള്ള ജില്ലകള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് കുളവാഴയും ആഫ്രിക്കന്‍ പായലും. ഇവ നീക്കി ജലാശയങ്ങള്‍ വൃത്തിയാക്കാന്‍ കോടിക്കണക്കിനു രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്.

കരയേത്, തോടേത് എന്ന് തിരിച്ചറിയാത്ത വിധത്തിലായിരിക്കും ഇതിന്റെ വളര്‍ച്ച. ജലഗതാഗതത്തിനു വരെ തടസമായിരിക്കുന്ന ഇതിന്റെ വളര്‍ച്ചയില്‍ കുഴങ്ങിയിരിക്കുകയാണ് ആളുകള്‍. എന്നാല്‍ നമ്മള്‍ വിനാശകാരിയായി കാണുന്ന ഈ കുളവാഴയും ആഫ്രിക്കന്‍ പായലും നമ്മുടെ തെങ്ങുപോലെ കല്‍പ്പസസ്യമാണെന്നാണ് ആലപ്പുഴ എസ്ഡി കോളജ് ജലവിഭവ ഗവേഷണകേന്ദ്രം മുഖ്യ ഗവേഷകനും സുവോളജി അധ്യാപകനുമായ ഡോ ജി നാഗേന്ദ്ര പ്രഭു പറയുന്നത്.

കുളവാഴയും ആഫ്രിക്കന്‍ പായലും ഉപയോഗിച്ച് കൂണും പഞ്ചസാരയും ആല്‍ക്കഹോളും വരെ നിര്‍മിക്കാമെന്നാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്. ഇങ്ങനെ നിര്‍മിച്ച നിരവധി ഉല്‍പ്പന്നങ്ങള്‍ സിഎംഎഫ്ആര്‍ഐയില്‍ ആരംഭിച്ച ഭക്ഷ്യകാര്‍ഷിക മേളയിലെ സ്റ്റാളില്‍ പ്രദര്‍ശനത്തിനൊരുക്കിയിട്ടുണ്ട്. എസ്ഡി കോളേജിലെ ജലവിഭവ ഗവേഷണ കേന്ദ്രമാണ് സ്റ്റാള്‍ ഒരുക്കിയത്.

കുളവാഴയുടെ തണ്ടില്‍നിന്ന് മത്സ്യങ്ങള്‍, താറാവ്, നാല്‍ക്കാലികള്‍ എന്നിവയ്ക്കുള്ള തീറ്റ കൂടാതെ ബാഗ്, കൂണ്‍ വളര്‍ത്താനുള്ള മെത്ത, ഫര്‍ണിച്ചര്‍, പള്‍പ്പ് ഉപയോഗിച്ചുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ എന്നിവ നിര്‍മിക്കാം. പൂക്കളില്‍നിന്ന് ജൈവനിറങ്ങളും കാന്‍സറിനെതിരെയുള്ള മരുന്നും ഉണ്ടാക്കാം. കുളവാഴ മുഴുവനായും ഉപയോഗിച്ച് ബയോമാസ് ബ്രിക്കറ്റുകള്‍, ബയോഗ്യാസ്, വിവിധതരം ഔഷധങ്ങള്‍, വെള്ളത്തില്‍ കൃഷിചെയ്യാന്‍ ഉപയോഗിക്കുന്ന ബഡ് എന്നിവയും നിര്‍മിക്കാമെന്നാണ് ഇദ്ദേഹം പറയുന്നത്.

കൂടാതെ കുളവാഴയില്‍ ബാക്ടീരിയ വളര്‍ത്തി ഇതില്‍നിന്ന് സെല്ലുലേസ് എന്ന എന്‍സൈം വേര്‍തിരിക്കാം. ഇതേ എന്‍സൈമാണ് കരിമ്പില്‍നിന്ന് പഞ്ചസാരയുണ്ടാക്കുന്നത്. ജൈവ ഇന്ധനമായും ഇത് ഉപയോഗിക്കാന്‍കഴിയും. കൂണ്‍ വളര്‍ത്താനുള്ള ബെഡ്ഡായും ചാണകവറളിക്ക് പകരമായും ഉപയോഗിക്കാം. കുളവാഴയുടെ ഇലകളും തണ്ടും ഉപയോഗിച്ച് സോഫ്റ്റ് ബോര്‍ഡും കാര്‍ഡുകളും നിര്‍മിക്കാം. ഈ ഉല്‍പ്പന്നങ്ങളെല്ലാം സ്റ്റാളില്‍ പ്രദര്‍ശനത്തിനുണ്ട്.

കേരളത്തില്‍ വലിയ സാധ്യതകളാണ് കുളവാഴയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനുള്ളതെന്ന് നാഗേന്ദ്ര പ്രഭു പറയുന്നു. കുടുംബശ്രീ അടക്കമുള്ള ഗ്രൂപ്പുകള്‍ക്ക് ചെറുകിട സംരംഭം എന്ന നിലയില്‍ വലിയ സാധ്യതയാണ് ഇത് തുറന്നിടുന്നത്. തീരപ്രദേശത്തെയും ഉള്‍നാടന്‍ ജലാശയ പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് നല്ലൊരു വരുമാനമാര്‍ഗമായി പദ്ധതി ഉപയോഗിക്കാം. കുളവാഴ ഉപയോഗിച്ച് ജലാശയങ്ങളില്‍ പ്രത്യേക തടങ്ങള്‍ സൃഷ്ടിച്ച് കൃഷിചെയ്യാനുമാകും- അദ്ദേഹം വ്യക്തമാക്കി.

അതിവേഗം മുളപൊട്ടി വ്യാപിക്കുന്നതിനാല്‍ ജലാശയങ്ങളുടെ ഉപരിതലത്തില്‍ വളരെ പെട്ടെന്ന് വളരുന്ന കുളവാഴകള്‍ വലിയ പരിസ്ഥിതി നാശമാണ് ഉണ്ടാക്കുന്നത്. ജലജീവികളും ജലസസ്യങ്ങളുടെയുമടക്കം നാശത്തിന് ഇവ കാരണമാകുന്നു. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ പലയിടത്തും ജലഗതാഗതം തന്നെ ഇതുമൂലം തടസപ്പെട്ടിരിക്കുകയാണ്.

1998-99 കാലഘട്ടത്തിലാണ് കുളവാഴയിലുള്ള ഗവേഷണങ്ങള്‍ ആരംഭിക്കുന്നത്. അമേരിക്കയിലെ ജോര്‍ജിയ സര്‍വകലാശാലയില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോ ആയപ്പോഴും യുഎന്‍ ഫെലോഷിപ്പോടെ ജര്‍മനിയില്‍ അന്താരാഷ്ട്ര ബയോ ടെക്‌നോളജി പരിശീലന പരിപാടിയില്‍ പങ്കെടുക്കുമ്പോഴും കുളവാഴയിലുള്ള ഗവേഷണമായിരുന്നു നാഗേന്ദ്ര പ്രഭുവിന്റെ വിഷയം. ഉപയോഗമാണ് കുളവാഴ നിയന്ത്രണത്തിനുള്ള എളുപ്പമാര്‍ഗമെന്ന് നാഗേന്ദ്ര പ്രഭു പറയുന്നു.

ശാസ്ത്രം തോറ്റു, കുളവാഴ ജയിച്ചു

ആഫ്രിക്കൻ പായലായിരുന്നു ആദ്യ കാലത്തു പ്രശ്നം. പായലിനെ തിന്നുന്ന വണ്ടിനെ ഇറക്കിയുള്ള ജൈവ കീടനിയന്ത്രണം അതിന്റെ വ്യാപനത്തെ ഒട്ടൊക്കെ തടഞ്ഞു. പായൽ നീങ്ങിയിടത്തു പക്ഷേ കുളവാഴ നിറഞ്ഞു. തീരപ്രദേശങ്ങളിൽ പൊതുവെയും കുട്ടനാട്ടിൽ വിശേഷിച്ചും കൃഷിയെയും കൃഷിക്കാരെയും തോൽപിച്ചു മുന്നേറുകയാണ് ഇന്ന് ഈ കളസസ്യം. ‘‘കുളവാഴ നിർമാർജനത്തിനു കുട്ടനാടു പാക്കേജിൽ നീക്കിവച്ചത് മുപ്പതു കോടി രൂപ. എന്തു പ്രയോജനമുണ്ടായി? കൃഷിക്കും ജലഗതാഗതത്തിനും ടൂറിസത്തിനും മൽസ്യബന്ധനത്തിനുമെല്ലാം ദോഷമുണ്ടാക്കുന്ന കുളവാഴയെ തുരത്താൻ ലോകമെങ്ങും ശ്രമം നടന്നു; ശാസ്ത്രം തോറ്റു, കുളവാഴ ജയിച്ചു. നിർമാർജനമല്ല, നിയന്ത്രണവും ഒപ്പം കുളവാഴയുടെ മൂല്യവര്‍ധനയുമാണു പോംവഴി. അതാണു മറ്റു രാജ്യങ്ങൾ ചെയ്യുന്നത്. അതു നമുക്കും സാധ്യമാണ്, അതിനു സാങ്കേതികവിദ്യകളുമുണ്ട്.’’ കുളവാഴയിൽനിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾ മുന്നിൽ നിരത്തി ആലപ്പുഴ എസ്ഡി കോളജിലെ സുവോളജി വിഭാഗം അധ്യാപകൻ ഡോ. ജി. നാഗേന്ദ്ര പ്രഭു പറയുന്നു.

വസ്ത്രനിർമാണരംഗത്ത് ജീൻസിന്റെ സ്േറ്റാൺ വാഷ് പ്രക്രിയയ്ക്കു മുതൽ ജ്യൂസ് വ്യവസായ മേഖലയിൽ പഴച്ചാറിലെ നാരിനെ ദ്രവിപ്പിക്കാൻവരെ ഉപയോഗിക്കുന്ന സെല്ലുലേസ് എൻസൈം, കുളവാഴയിൽ വളരുന്ന ബാക്ടീരിയകളിലൂടെ ഉൽപാദിപ്പിക്കാം എന്നതാണ് ഈ രംഗത്ത് ഡോ.നാഗേന്ദ്രപ്രഭുവിന്റെ ആദ്യ കണ്ടെത്തൽ. ലാബ് സ്കെയിലിൽനിന്നു ലാർജ് സ്കെയിലിലേക്ക് അതിനെ വളർത്തണമെങ്കിൽ വ്യവസായ മേഖലയിൽനിന്നു വലിയ പിന്തുണ ആവശ്യമെന്നു വന്നതോടെ കുളവാഴകൊണ്ടുള്ള ചെറുകിട സംരംഭങ്ങളിലായി ശ്രദ്ധ.

Briquette1
ബ്രിക്കറ്റ്
വിപണിയിൽ വൻ ഡിമാൻഡുള്ള ബ്രിക്കറ്റ് മുതൽ കൂൺതടങ്ങളും ജൈവവളവും ഡിസ്പോസിബിൾ പ്ലെയ്റ്റും നിർമാണപ്രവർത്തനങ്ങൾക്കുള്ള ബോർഡുകളും ശിൽപനിർമാണത്തിനുള്ള പൾപ്പും ചിത്രരചനയ്ക്കുള്ള ക്യാൻവാസും വരെയുണ്ട് ഡോ.നാഗേന്ദ്രപ്രഭു വികസിപ്പിച്ച കുളവാഴ ഉൽപന്നങ്ങളുടെ നിരയിൽ. എല്ലാം പരീക്ഷിച്ചു മികച്ചതെന്നു തെളിഞ്ഞവ, സ്റ്റാർട്ടപ്പും കുടുംബശ്രീ സംരംഭങ്ങളുമായി മാറാൻ തയാറെടുക്കുന്നവ.

സാഹചര്യങ്ങൾ, സാധ്യതകൾ

ഇത്തരം സംരംഭങ്ങളിൽ ആദ്യത്തേതാണ് കൂൺ ബെഡ്ഡുകളുടെ നിർമാണം. കുടുംബശ്രീ വനിതകളെ പരിശീലിപ്പിച്ച്, പരീക്ഷിച്ചു വിജയം നേടിയ സംരംഭം. വേരു നീക്കിയ കുളവാഴയുടെ തണ്ടും ഇലകളും അരിഞ്ഞു പുഴുങ്ങി തണലത്ത് ഉണ ക്കിയെടുത്ത് െവെക്കോലിനു പകരമായി കൂൺ ബെഡ്ഡ് നിർമാണത്തിനുപയോ ഗിക്കാം. മികച്ച ഉൽപാദനം ലഭിക്കുമെന്നു മാത്രമല്ല, വൈക്കോൽ വാങ്ങാനുള്ള പണം ലാഭമെന്നും ഡോ. നാഗേന്ദ്ര പ്രഭു. നെൽ കൃഷിയിൽ പ്രയോഗിക്കുന്ന കീടനാശിനി കളുടെ സാന്നിധ്യം വൈക്കോലിൽ ഉണ്ടാവാനിടയുണ്ട് എന്നിരിക്കെ അക്കാര്യത്തിലും കുളവാഴത്തടങ്ങൾ സുരക്ഷിതം. കൂൺ വിളവെടുപ്പിനുശേഷം ബാക്കിയാവുന്ന തടങ്ങളാവട്ടെ, ഒന്നാന്തരം ജൈവവളം. ചാണകത്തിനൊപ്പം, ഉണക്കിപ്പൊടിച്ച കുള വാഴ ചേർത്തു ചാണക വറളി നിർമിക്കു ന്നതും സംരംഭമാക്കാം.

Fig
കുളവാഴ പ്ലെയ്റ്റുകൾ
കുളവാഴ ഉൽപന്നങ്ങളിൽ ഏറ്റവും വ്യവസായമൂല്യമുള്ള ഒന്നാണ് ഫർണസുകളിലും ഡ്രയറുകളിലുമെല്ലാം ഇന്ധനമാക്കുന്ന ബ്രിക്കറ്റ്. ഭക്ഷ്യോൽപന്ന നിർമാണയൂണിറ്റുകളിലും മറ്റും നിലവിൽ പ്രയോജനപ്പെടുത്തുന്നത് അറക്കപ്പൊടിയും കാപ്പിത്തൊണ്ടുമെല്ലാം ഹൈഡ്രോളിക് പ്രസിലൂടെ കടത്തിവിട്ടു തയാറാക്കുന്ന ബ്രിക്കറ്റാണ്. ഇവയിൽ മണ്ണ് ഉൾപ്പെടെയുള്ള മായം കലർത്തുന്നതു വഴി ഫർണസ് കേടാവുന്ന സാഹചര്യവും അപൂർവമല്ല. അരിഞ്ഞുണക്കി നൂറു ശതമാനം ഉണക്കിയെടുത്ത കുളവാഴയെ ബ്രിക്കറ്റാക്കുമ്പോൾ മികച്ച ഇന്ധനമെന്ന് ഡോ. നാഗേ ന്ദ്ര പ്രഭു. തിരുവനന്തപുരം ബാർട്ടൻ ഹിൽ എന്‍ജിനീയറിങ് കോളജിൽനിന്ന് എം ടെക് നേടിയ ആർദ്ര, ഗ്രീഷ്മ, അഭിജിത് എന്നീ യുവസംരംഭകർ ചേർന്നു തുടങ്ങി യ ‘ഇക്കോലൂപ് 360’ എന്ന സ്റ്റാർട്ടപ്, ബ്രിക്കറ്റ് ഉൾപ്പെടെയുള്ള കുളവാഴ ഉൽപ ന്നങ്ങൾ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ്.

കുളവാഴപ്പൾപ്പുകൊണ്ടുള്ള ഉൽപന്നങ്ങളാണ് അടുത്തത്. അവയിലേറ്റവും പ്രധാനം നിർമാണ പ്രവർത്തനങ്ങൾക്കു പ്രയോജനപ്പെടുന്ന ബോർഡുകൾ. സീലിങ്, ഫോൾസ് റൂഫിങ്, ഒാഫിസ് ക്യുബിക്കിളു കളുടെ നിർമാണം തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം, ഫൈബർ, പ്ലൈവുഡ്, ആസ്ബസ്േറ്റാസ് എന്നിവയ്ക്കു ബദലായി ഇതുപയോഗിക്കാം. ഭക്ഷണ പ്ലെയ്റ്റു കൾ, പച്ചക്കറിത്തൈകൾ മുളപ്പിക്കാവുന്ന, മണ്ണിലലിഞ്ഞു ചേരുന്ന പ്രോട്രെകൾ, ഏതു ചിത്രകലാസങ്കേതത്തിനും ഇണങ്ങിയ ക്യാൻവാസ് എന്നിങ്ങനെ പൾപ്പു കൊണ്ടുള്ള ഉൽപന്നങ്ങൾ വേറെയുമുണ്ട്. മറ്റ് അസംസ്കൃതവസ്തുക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ ചിലതിന്റെ കാര്യത്തിൽ കുളവാഴ ലാഭകരമെങ്കിൽ എല്ലാറ്റിനും അങ്ങനെയാവണമെന്നില്ല. അവിടെയാണ് ഇത്തരം സംരംഭങ്ങൾക്കു സർക്കാർ പിന്തുണയുടെ ആവശ്യമെന്ന് ഡോ. നാഗേന്ദ്ര പ്രഭു ഒാർമിപ്പിക്കുന്നു. രണ്ടു കാര്യങ്ങളാണ് പ്രധാനം. ഒന്ന് മേൽപ്പറഞ്ഞ വയെല്ലാം പ്രകൃതിസൗഹൃദ ഉൽപന്നങ്ങളാണെന്ന മേന്മ. രണ്ട്, കുളവാഴശല്യം നിയന്ത്രിക്കാൻ മറ്റു മാർഗങ്ങളില്ലെന്ന തിരിച്ചറിവ്. കൃഷിക്കുമുമ്പായി കുളവാഴ വാരി മാറ്റാൻ ഹെക്ടറിന് 5000 രൂപ വരെ കുട്ട നാട്ടിലെ കർഷകര്‍ ചെലവിടുന്നുണ്ട്. തണ്ണീർമുക്കം ബണ്ട് യഥാസമയം തുറന്നു കൊടുക്കാത്തതുമൂലം ഒാരുവെള്ളം കയ റി കുളവാഴ നശിക്കുന്ന സാഹചര്യം ഇ പ്പോൾ ഇല്ലാതായിരിക്കുന്നു. പാടങ്ങളിലും കനാലുകളിലും തിങ്ങി വളരുന്ന കുളവാഴ അഴുകി ജലത്തിലെ ഒാക്സിജന്റെ അളവു കുറഞ്ഞ് ജലജീവികൾ നശിക്കുന്നു, കൊതുകുകൾ പെരുകുന്നു. കുളവാഴക്കാട്ടിലേക്ക് അറവുമാലിന്യം വലിച്ചെറിഞ്ഞുണ്ടാകുന്ന പരിസ്ഥിതി പ്രശ്നം വേറെ. ‘‘കുളവാഴ നീക്കാൻ സർക്കാർ വകുപ്പു കൾ ചെലവിടുന്ന തുകയുടെ ചെറിയൊ രംശം കുളവാഴ സംരംഭങ്ങൾക്കായി ചെല വിട്ടു കൂടെ’’, ഡോ. നാഗേന്ദ്രപ്രഭു ചോദിക്കുന്നു.

Paintings
ചിത്രരചനയ്ക്ക് കുളവാഴ കാന്‍വാസ്
കുളവാഴയുടെ കൂടെ

ഇന്ത്യയിലും വിദേശത്തുമായി തുടരുന്ന പഠനങ്ങളും ഗവേഷണങ്ങളുമായി ഡോ. ജി. നാഗേന്ദ്ര പ്രഭു കുളവാഴയുടെ പിന്നാലെ കൂടിയിട്ട് ഇരുപതു വർഷം. കുളവാഴ മേൽക്കുമേൽ വാരിയിട്ട് ഒരു മീറ്റർ കനത്തിലും നൂറു മീറ്റർ വരെ നീളത്തിലും ബെഡ്ഡുണ്ടാക്കി വെള്ളത്തിനു നടുവിൽ കൃഷിചെയ്യുന്ന ബംഗ്ലാദേശ് രീതി കുട്ടനാട്ടിലും സാധ്യമാണെന്ന് അദ്ദേഹം പറയുന്നു. നമ്മുടെ നാട്ടിൽ ചൂരൽക്കസേര നിർമിക്കുന്നതുപോലെ, വിയറ്റ്നാമിലും തായ്്ലൻഡിലുമെല്ലാം കുളവാഴയുടെ നീളവും ബലവുമുള്ള തണ്ടുകളുപയോഗിച്ചു ഫർണിച്ചറുകൾ നിർമിക്കുന്നുണ്ട്. ആമസോൺ തീരത്തുനിന്നു ലോകമെങ്ങുമെത്തിയ ഈ അധിനിവേശ സസ്യത്തെ നിയന്ത്രിക്കാനും ഉപയോഗിക്കാനും ലോകമെങ്ങും പദ്ധതികൾ തയാറാക്കുന്നു. കോടികൾ ചെലവിട്ട് തോടിൽനിന്നു വാരി റോഡരികിലിടുന്നതാണ് നമ്മുടെ പദ്ധതി. അതവിടെക്കിടന്ന് ചീഞ്ഞഴുകി കൂടുതൽ പരിസ്ഥിതി പ്രശ്നങ്ങൾക്കു വഴിവയ്ക്കും, അത്രതന്നെ.

നാപ്കിനും കുളവാഴ

പുതുതലമുറയിലെ പ്രതിഭകളെത്തേടിയുള്ള യുവ മാസ്റ്റർമൈൻഡ് സീസൺ 9 മൽസരത്തിൽ ഇക്കുറി സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടിയത് കുളവാഴ നാരുകളിൽനിന്നു സാനിറ്ററി നാപ്കിൻ ഉണ്ടാക്കുന്ന വിദ്യ. കുളവാഴ പുഴുങ്ങിയുണങ്ങി നേർത്ത പാളികളാക്കി മുറിച്ച് നാപ്കിൻ നിർമിക്കാമെന്നു കണ്ടെത്തിയത് മലപ്പുറം കോട്ടൂർ എകെഎംഎച്ച്എസ്എസ് സ്കൂളിലെ വിദ്യാർഥികളായ പി.വി.ഹെന്ന സുമിയും ശ്രീജേഷ് എസ്.വാരിയറും.

കുളവാഴ വെറുമൊരു പാഴ്‌ചെടിയല്ല: മനസ്സുവെച്ചാല്‍ നേട്ടവും കൊയ്യാം ആലപ്പുഴ: ആര്‍ക്കും വേണ്ടാത്ത വെറുമൊരു സസ്യമല്ല കുളവാഴ. മറിച്ച് പുതിയൊരു കല്‍പവൃക്ഷമായി മാറിയേക്കാവുന്ന സസ്യം കൂടിയാണെന്ന് തെളിയിക്കുകയാണ് ആലപ്പുഴ എസ്.ഡി കോളേജിലെ അധ്യാപകരും ഒരുകൂട്ടം വിദ്യാര

ആലപ്പുഴ: ആര്‍ക്കും വേണ്ടാത്ത വെറുമൊരു സസ്യമല്ല കുളവാഴ. മറിച്ച് പുതിയൊരു കല്‍പവൃക്ഷമായി മാറിയേക്കാവുന്ന സസ്യം കൂടിയാണെന്ന് തെളിയിക്കുകയാണ് ആലപ്പുഴ എസ്.ഡി കോളേജിലെ അധ്യാപകരും ഒരുകൂട്ടം വിദ്യാര്‍ത്ഥികളും. ആലപ്പുഴ എസ്.ഡി.വി. സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന കാര്‍ഷിക വ്യാവസായിക പ്രദശന മേളയിലെ ഈ സ്റ്റാളില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
വിപണിയില്‍ വന്‍ സാധ്യതകളുള്ള നിരവധി മൂല്യ വര്‍ധിത ഉത്പ്പനങ്ങള്‍ കുളവാഴയില്‍ നിന്നും ലഭിക്കുമെന്ന് കണ്ടെത്തിയത് കോളജിലെ സുവോളജി വിഭാഗം അധ്യാപകന്‍ ഡോ.ജി. നാഗേന്ദ്ര പ്രഭുവാണ്. 1998ലാണ് കുളവാഴയില്‍ നിന്നും മൂല്യ വര്‍ധിത ഉത്പ്പനങ്ങള്‍ എന്ന ആശയം ഡോ. നാഗേന്ദ്ര പ്രഭു മുന്നോട്ട് വയ്ക്കുന്നത്. വീടുകളിലും ഓഫീസുകളിലും ഉപയോഗിക്കാന്‍ കഴിയുന്ന നിരവധി ഉത്പ്പന്നങ്ങള്‍ക്ക് പുറമെ പല തരത്തിലുള്ള നിറങ്ങള്‍, ചിത്രങ്ങള്‍ വരക്കാനുള്ള ക്യാന്‍വാസുകള്‍, ഏറെ ആവശ്യക്കാരുള്ള ബ്രിക്കറ്റ്, ഡിസ്‌പോസിബിള്‍ പ്ലേറ്റ്, ഗ്ലാസ്സ്, നഴ്‌സറി പോട്ട്, പെന്‍ സ്റ്റാന്‍ഡ്, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബോര്‍ഡുകള്‍, ശില്‍പനിര്‍മാണത്തിനുള്ള പള്‍പ് വരെ കുളവാഴയില്‍ നിന്നും നിര്‍മ്മിച്ചെടുക്കാം.
കൂണ്‍ കൃഷിക്കും കുളവാഴ ഉപയോഗിക്കാന്‍ സാധിക്കും. കുളവാഴയുടെ തണ്ടും ഇലകളും അരിഞ്ഞു പുഴുങ്ങി ഉണക്കിയെടുത്ത് കൂണ്‍ ബെഡ്ഡ് നിര്‍മാണത്തിനും ഉപയോഗിക്കാം. വൈക്കോല്‍ ഉപയോഗിക്കുന്നതിനേക്കാള്‍ മികച്ച ഉത്പ്പാദനം ഇതിലൂടെ ലഭിക്കുമെന്ന് ഇവര്‍ അവകാശപ്പെടുന്നു. കൂണ്‍ വിളവെടുപ്പിനു ശേഷം ബാക്കിയാവുന്ന വേസ്റ്റ് ജൈവ വളമായും ഉപയോഗിക്കാം. ചാണകത്തിനൊപ്പം, ഉണക്കിപ്പൊടിച്ച കുളവാഴ ചേര്‍ത്ത് ചാണക വറളി, മത്സ്യങ്ങള്‍ക്കുള്ള തീറ്റ തുടങ്ങിയവയും ഉത്പ്പാദിപ്പിക്കാന്‍ സാധിക്കും. കുള വാഴയുടെ പൂവില്‍ നിന്നും മൂനോളം നിറങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവ ചിത്രരചനക്ക് ഉപയോഗിക്കുന്നുമുണ്ട്.
നിലവില്‍ തിരുവനന്തപുരത്തെ ‘ഇക്കോലൂപ് 360’ എന്ന സ്റ്റാര്‍ട്ടപ് കമ്പനി ബ്രിക്കറ്റ് ഉള്‍പ്പെടെയുള്ള കുളവാഴ ഉത്പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. 2011ല്‍ ആരംഭിച്ച ജലവിഭവ ഗവേഷണ കേന്ദ്രത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ കുളവാഴയെക്കുറിച്ച് ഗവേഷണം നടത്തി വരുന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും, സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും കുളവാഴയില്‍ നിന്നുള്ള ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുവാനുള്ള പരിശീലനവും നല്‍കിവരുന്നു.

error: Content is protected !!