KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ശക്തമായ ഇടിമിന്നലേറ്റ് വീടിന് നാശനഷ്ടം , വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു ; വീട്ടമ്മക്ക് ഷോക്കേറ്റു.

എരുമേലി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഇടിമിന്നലിൽ ചേനപ്പാടി കിഴക്കേക്കര വാർഡിൽ പാണകുഴിയിൽ ദേവദാസിന്റെ വീടിന് വൻ തോതിൽ നാശനഷ്‌ടങ്ങൾ. ദേവദാസിന്റെ ഭാര്യ ബിന്ദു കയ്യിൽ ഷോക്ക് ഏറ്റതിന്റെ ആഘാതവുമായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വീടിന്റെ അടുക്കളയിലെ തറയുടെ ഒരു ഭാഗം ഇടിമിന്നലിന്റെ പ്രഹരത്തിൽ വിണ്ടുകീറി അടർന്ന് തെറിച്ചു പോയി.

ദേവദാസ്, ഭാര്യ, മക്കൾ എന്നിവർ ഇരിക്കുമ്പോൾ ആണ് അടിത്തറയുടെ ഒരു ഭാഗം അടർന്ന് തെറിച്ചത്. ബിന്ദുവിന്റെ കയ്യിൽ ആഘാതമേറ്റത് ഒഴികെ മറ്റാർക്കും പരിക്കുകളേറ്റില്ല. വീടിന്റെ മുറ്റത്ത് തറയിൽ മണ്ണ് അടർന്ന് മാറി ഗർത്തം രൂപപ്പെടുകയും ചെയ്തു. വൈദ്യുതി സ്വിച്ച് ബോർഡ്, വയറിംഗ്, ഗാർഹിക ഇലക്ട്രിക് ഉപകരണങ്ങൾ, പമ്പ് സെറ്റ് മോട്ടോർ എന്നിവയെല്ലാം തകർന്ന നിലയിലാണ്.

കൂലിപ്പണിക്കാരനും പട്ടിക ജാതി വിഭാഗത്തിൽ പെട്ടതുമായ നിർധന കുടുംബാംഗമായ ദേവദാസിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് വീട് സന്ദർശിച്ച വാർഡ് അംഗം പി കെ തുളസി റവന്യു അധികൃതരോട് ആവശ്യപ്പെട്ടു.

error: Content is protected !!