KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പരീക്ഷണ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി. സി മുണ്ടക്കയം – ചെങ്ങന്നൂർ ബസ് സർവീസ് ആരംഭിച്ചു ; മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

മുണ്ടക്കയം : പതിനഞ്ച് ദിവസത്തേക്ക് മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പ്രത്യേക അനുമതിയോടെ പരീക്ഷണാടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി. സി യുടെ മുണ്ടക്കയം – എരുമേലി – റാന്നി ചെങ്ങന്നൂർ ബസ് സർവീസ് തുടങ്ങി. കളക്ഷൻ ലാഭകരം ആണെങ്കിൽ സർവീസ് തുടരും. നഷ്ടം ആണെങ്കിൽ റദ്ദാക്കാനാണ് തീരുമാനം. സർവീസ് ഇന്ന് മുതൽ ആരംഭിച്ചു. പരീക്ഷണ അടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ച മുണ്ടക്കയം ചെങ്ങന്നൂർ ബസിന്റെ ഫ്ലാഗ് ഓഫ് മന്ത്രി സജി ചെറിയാൻ ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിർവഹിച്ചു.

രാവിലെ 6.30 ന് ആണ് മുണ്ടക്കയത്ത് നിന്ന് സർവീസ് പുറപ്പെടുന്നത്. തുടർന്ന് 7.10 ന് എരുമേലിയിൽ എത്തും. 07:55 ന് റാന്നി, 8:10 ന് മതാപ്പാറ, 8.15 ന് ചെറുകോൽപ്പുഴ 8.20 ന് തോണിപ്പുഴ, 8.30 ന് കുമ്പനാട്, 8. 40 ന് ആറാട്ടുപുഴ, 9.10 ന് ചെങ്ങന്നൂർ എത്തി ട്രിപ്പ് അവസാനിക്കും. തുടർന്ന് വൈകിട്ട് 5.10 ന് ചെങ്ങന്നൂരിൽ നിന്ന് സർവീസ് പുറപ്പെടും. 5.20 ന് ആറാട്ടുപ്പുഴ, 5.35 ന് കുമ്പനാട്, 5.45 ന് തോണിപ്പുഴ, 5.55 ന് ചെറുകോൽപ്പുഴ, 6.00 ന് മതാപ്പാറ, 6:40 ന് റാന്നി, 7.20 ന് എരുമേലി, 8.00 ന് മുണ്ടക്കയത്ത് ട്രിപ്പ്‌ അവസാനിപ്പിക്കും.

error: Content is protected !!