KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അനധികൃതമായി താമസിക്കുന്ന പാക് പൗരന്മാരെ കണ്ടെത്തി പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിജെപി സമരം നടത്തി

പൊൻകുന്നം: രാജ്യത്ത് അനധികൃതമായി താമസിക്കുന്ന പാകിസ്ഥാൻ പൗരന്മാരെ കണ്ടെത്തി പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാകമ്മിറ്റി പൊൻകുന്നത്ത് ഡിവൈഎസ്പി ഓഫീസിലേയ്ക്ക് പ്രകടനവും ധർണയും നടത്തി.
ജില്ലാ വൈസ് പ്രസിഡന്റ് അഖിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം അഡ്വ.ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു.

പാക് പൗരന്മാരെ പുറത്താക്കാനുള്ള കേന്ദ്രസർക്കാരിന്റെ നിർദേശം കേരളമുൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പാക്കുന്നില്ലെന്ന് ഷോൺ ജോർജ് ആരോപിച്ചു. കേരളത്തിൽ താമസിക്കുന്ന പാകിസ്ഥാൻ പൗരന്മാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎസ്പിക്ക് നിവേദനം നൽകി.

error: Content is protected !!