KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാർഷിക സംരംഭത്വ രംഗത്തേക്ക് പാറത്തോട് ബാങ്ക്

കാഞ്ഞിരപ്പള്ളി : പാറത്തോട് സർവ്വീസ് സഹകരണ ബാങ്ക് കാർഷിക സംരംഭകത്വ മേഖലയിലേക്ക് കടക്കുന്നു. നബാർഡിൻ്റെ സഹായത്തോടുകൂടി കാർഷികമൂല്യവർദ്ധിത സംരംഭം ആരംഭിക്കുന്നതിനാണ് ബാങ്ക് നേതൃത്വം കൊടുക്കുന്നത്. ബാങ്കിന്റെ മെമ്പർമാരായിട്ടുള്ള കർഷകരെ ഓഹരി ഉടമകൾ ആക്കി കർഷകരുടെ ഉടമസ്ഥാവകാശത്തിൽ കർഷകരാൽ നയിക്കുന്ന സംരംഭം എന്ന വിധത്തിൽ കർഷക ഉൽപാദക സംഘടന രൂപീകരിച്ചു കൊണ്ടാണ് പാറത്തോട് ബാങ്ക് ഈ രംഗത്ത് ചുവടുവെക്കുന്നത്.

ഇതിന്റെ ഭാഗമായി പാറത്തോട് ബാങ്കിൻറെ പ്രവർത്തന മേഖലകളിൽ വിശേഷാൽ കർഷക സദസ്സുകൾ സംഘടിപ്പിക്കും. ഓഹരി ഉടമകൾക്ക് കാർഷിക സംരംഭക പദ്ധതിയുടെ സവിശേഷതകൾ ബോധ്യപ്പെടുത്തി കാർഷിക മൂല്യ വർദ്ധിത സംരംഭം ആരംഭിക്കുന്നതിനാണ് ബാങ്ക് ലക്ഷ്യം വെക്കുന്നത്.ഇത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ബാങ്ക് പ്രസിഡൻറ് ജോർജുകുട്ടി ആഗസ്‌തിയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ F P O ഡിവിഷൻ മാനേജരും സ്റ്റേറ്റ് റിസ്റ്റോഴ്‌സ് പേഴ്‌സണുമായ ഡാൻ്റീസ് കൂനാനിക്കലും പ്രോജക്ട് ഓഫീസർ പി.വി. ജോർജ് പുരയിടവും ക്ലാസ്സ് നയിച്ചു.

ബാങ്ക് വൈസ് പ്രസിഡന്റ് ബിജോ ബി കുറ്റുവേലിൽ ഭരണസമിതിയംഗങ്ങളായ ഗോപിനാഥൻ പി എൻ പ്രിൻസ് ജോസഫ്, സുജിലൻ കെ പി സുബിൻ ജോസഫ് തോമസുകുട്ടി സെബാസ്റ്റ്യൻ റജി ജോസഫ് വിജയമ്മ വിജലാൽ സോഫിയാമ്മ മാത്യു ഷേർലി വർഗീസ് സെക്രട്ടറി രേഖാമോൾ സി ആർ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം കൊടുത്തു.

error: Content is protected !!