മുണ്ടക്കയം ഹോളി ട്രിനിറ്റി സി.എസ്.ഐ ചർച്ചിന്റെ സപ്ത രജതജൂബിലി സമാപിച്ചു ; നിർധനർക്കു ഏഴ് സ്വപ്ന ഭവനങ്ങൾ നിർമ്മിച്ചു നൽകി
മുണ്ടക്കയം : റവ. ഹെന്റി ബേക്കർ ജുനിയർ സ്ഥാപിച്ച ഹോളി ട്രിനിറ്റി സി. എസ്.ഐ പള്ളിയുടെ സപ്തരജത ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. സമാപന സമ്മേളനം സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി റവ. ജോൺ ഐസക് അധ്യക്ഷത വഹിച്ചു.
നിർധനർക്കു നിർമ്മിച്ചു നൽകികിയ ഏഴ് സ്വപ്ന ഭവനങ്ങളുടെ താക്കോൽ സമർപ്പണം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ആദരിക്കൽ ആന്റോ ആന്റണി എം.പി, വികസന ഫണ്ട് വിതരണം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ എന്നിവർ നിർവഹിച്ചു.
മഹായിടവക വൈദിക സെക്രട്ടറി റവ. അനിയൻ കെ.പോൾ, ജൂബിലി കൺവീനർ ബോബിന മാത്യു, സെക്രട്ടറി ആശ ബിനു, പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, സെൻ്റ് മേരീസ് പള്ളി വികാരി ഫാ. ടോം ജോസ്, സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. മനോജ് പൗലോസ് നൈനാൻ, മാർ ഏലിയാസ് തൃതീയൻ യാക്കോബായ സുറിയാനി പള്ളി വികാരി ഫാ.അതുൽ ചെറിയാൻ, ബഥേൽ മാർത്തോമ്മാ പള്ളി വികാരി റവ. അലക്സ് എം.മൈലച്ചൽ, പ്രോജക്ട് കൺവീനർ പി.കെ.ജോൺസൺ എന്നിവർ പ്രസംഗിച്ചു.
