KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വീടിനു മുൻപിൽ വച്ചിരുന്ന സ്കൂട്ടർ തീകത്തിച്ച് നശിപ്പിച്ചു

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി 26–ാം മൈൽ കരിപ്പായിൽ അൻസാരിയുടെ വീടിനു മുൻപിൽ വഴിയരികിൽ വച്ചിരുന്ന സ്കൂട്ടർ തീകത്തിച്ച് നശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം. ദേശീയപാതയോരത്തു വീടിനോടു ചേർന്നുള്ള കടയുടെ മുൻവശത്താണ് രാത്രി സ്കൂട്ടർ വച്ചിരുന്നത്.വഴിയാത്രികരാണ് സ്കൂട്ടർ കത്തുന്നത് കണ്ട് അൻസാരിയെ വിവരം അറിയിച്ചത്. തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് തീ കെടുത്തി.

ഞായറാഴ്ച്ച വീടിന് മുൻപിൽ നിന്നു ഫോണിലൂടെ ഉറക്കെ അസഭ്യം പറഞ്ഞയാളെ അൻസാരി ചോദ്യം ചെയ്തത് വാക്കുതർക്കത്തിനടിയാക്കിയിരുന്നു. ഇതിൽ പ്രകോപിതനായ അയാൾ തന്നെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അൻസാരി പറയുന്നു. ഇയാളാകാം സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും അൻസാരി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.

error: Content is protected !!