KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആഗോള കത്തോലിക സഭയുടെ പുതിയ ഇടയൻ ലിയോ പതിനാലാമൻ മാർപ്പാപ്പ

ആഗോള കത്തോലിക സഭയുടെ പുതിയ ഇടയനായി ലിയോ പതിനാലാമൻ മാർപ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിൽ ഒത്തുകൂടിയ കർദ്ദിനാൾമാർ 267-ാമത് പോപ്പായി കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിനെ (69) തിരഞ്ഞെടുത്തു, അദ്ദേഹം പോപ്പ് ലിയോ പതിനാലാമൻ എന്ന പേര് സ്വീകരിച്ചു.

കർദിനാൾമാരുടെ കോൺ ക്ലേവിന്റെ നാലാം വട്ട വോട്ടെടുപ്പിലാണ് 267-ാം മാർപാപ്പയായി കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് (69) തി രഞ്ഞെടുക്കപ്പെട്ടത്. യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പയാണ്. കോൺക്ലേവിൽ തീരുമാനമായെന്നതിന്റെ വിളംബരമായി ഇന്ത്യൻ സമയം രാത്രി 9.38നു സിസ്റ്റീൻ ചാപ്പലിന്റെ ചിമ്മിനിയിൽനിന്നു വെളുത്ത പുക ഉയർന്നു; സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മണികൾ മുഴങ്ങി. 10.58ന് പുതിയ മാർപാപ്പ ബസിലിക്കയുടെ മട്ടുപ്പാവിലെത്തി വിശ്വാസികളെ അഭിസംബോധന ചെയ്തു.

ലിയോ പതിനാലാമൻ എന്ന പേര് സ്വീ കരിച്ച അദ്ദേഹം “സമാധാനം നമ്മോടു കൂടെ’ എന്ന വാചകത്തോടെ ആശീർവദിച്ചു. സ്റ്റീനിയൻ സന്യാസസഭാംഗമാണ് അറുപത്തൊമ്പതുകാരനായ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്. നിലവിൽ ബിഷപ്പുമാർക്കായുള്ള വത്തിക്കാൻ വിഭാഗത്തിന്റെ തലവനും ലാറ്റിനമേരിക്കയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷന്റെ പ്രസിഡന്റ്മാണ്. 2023ൽ ഫ്രാൻസിസ് മാർപാപ്പയാണ് അദ്ദേഹത്തെ കർദിനാൾസ്ഥാനത്തേക്ക് ഉയർത്തിയത്.

യുഎസിലെ ഷിക്കാഗോയിലാണു ജനനമെങ്കിലും സഭാസേവനകാല ത്തിലേറെയും യുഎസിനു പുറത്തു ചെലവഴിച്ചു. കാനോൻ നിയമത്തിൽ പിഎച്ച്ഡി നേടി. പെറുവിൽ മിഷനറി, പള്ളിവികാരി, അധ്യാപകൻ, ബിഷപ് എന്നീ നിലകളിൽ രണ്ടു ദശകത്തോളം സേവനമനുഷ്ഠിച്ചു. പെറു പൗരത്വം സ്വീകരിച്ചു. സെന്റ് അഗസ്റ്റിൻസ് സഭാംഗമായ അദ്ദേഹം, ഫ്രാൻസിസ് മാർപാപ്പയെപ്പോലെ ലളിതജീവിതത്തിലും പാവങ്ങളുടെ സേവന ത്തിലും ഊന്നൽ നൽകുന്നു.

മിതഭാഷിയായ അദ്ദേഹം പ്രവർത്തനശൈലയിൽ തന്റെ മുൻഗാമിയിൽനിന്നു വ്യത്യസ്തനായിരിക്കും. അതേസമയം, ഫ്രാൻസിസ് പാപ്പ തുടങ്ങിവച്ച പരിഷ്കരണ നടപടികൾ തുടരുമെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ പ്രതീക്ഷിക്കുന്നത്. അഗസ്തീനിയൻ സഭാംഗമെന്ന നിലയിൽ ലോകമെമ്പാടും സഞ്ച രിച്ച കർദിനാൾ പ്രെവോസ്‌ത് സ്പാനിഷും ലാറ്റിനും സംസാരിക്കും.

error: Content is protected !!