KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്രായഭേദമെന്യേ നൃത്ത അരങ്ങേറ്റം നടത്തുന്നു

എലിക്കുളം: എലിക്കുളം പഞ്ചായത്തിന്റെ ഒന്നാംവാർഡിലെ നൃത്തപഠനകേന്ദ്രത്തിലെ പഠിതാക്കൾ പ്രായഭേദമെന്യേ അരങ്ങേറ്റത്തിനൊരുങ്ങുന്നു. സ്ത്രീശാക്തീകരണഭാഗമായി നടപ്പാക്കിയ വിവിധ പദ്ധതികളിൽ പെട്ട നൃത്തപഠനകേന്ദ്രത്തിലെ ആറുപഠിതാക്കളാണ് ചൊവ്വാഴ്ച വൈകീട്ട് ഏഴിന് പൈക ചാമുണ്ഡേശ്വരി ക്ഷേത്ര ഉത്സവത്തിന് അരങ്ങേറുന്നത്. ഉരുളികുന്നം ഉദയ അങ്കണവാടി കെട്ടിടത്തിലെ നൃത്തപഠനകേന്ദ്രത്തിൽ അറുപതുവയസിന് മേലുള്ളവർ പഠിതാക്കളായുണ്ട്. ഇവരിൽ പഠനം പൂർത്തിയാക്കിയവരുടെ അരങ്ങേറ്റമാണ് അടുത്തദിവസം നടത്തുന്നത്.

അധ്യാപികയായ ബിന്ദു ശ്യാംലാലാണ് നിലവിൽ അരങ്ങേറ്റം കുറിക്കുന്നവരിലെ സീനിയർ. ബാങ്കുദ്യോഗസ്ഥയായ കൃഷ്ണപ്രിയ മകൾ വിദ്യാർഥിനിയായ പല്ലവി, അധ്യാപികയായ ഗായത്രി രഞ്ജിത്ത്, വിദ്യാർഥിനിയായ ലക്ഷ്മി എന്നിവരാണ് ശാസ്ത്രീയനൃത്തം അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം പഞ്ചായത്തംഗം സിനി ജോയിയും സംഘവും സിനിമാറ്റിക് ഡാൻസും വേദിയിൽ അവതരിപ്പിക്കും.

ഷീന ചാർളി പാറേക്കാട്ടിൽ, മരിയ ബോബി ഇടപ്പാടിയിൽ, ഷേർളി ജോയി കാരുവേലിൽ, സാന്റി ബോബി ഇടപ്പാടിയിൽ, ഷേമ ഡയസ് ഇടപ്പാടിയിൽ, മേബിൾ ജെയ്സൺ പ്ലാത്തോട്ടം എന്നിവരാണ് സിനിമാറ്റിക് ഡാൻസ് അവതരിപ്പിക്കുന്നത്.

error: Content is protected !!