മുണ്ടക്കയത്ത് സാംസ്കാരിക പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു
മുണ്ടക്കയം:കവി മുരുകൻ കാട്ടക്കടക്കെതിരെയുളള വധഭീക്ഷണിയിലും,പാലക്കാട് നീയാംനദി സിനിമ ചിത്രീകരണത്തിനു നേരേയുണ്ടായ സംഘപരിവാർ അക്രമത്തിലും പ്രതിഷേധിച്ച് ആവിഷ്കാര സ്വാതന്ത്ര്യം ആരുടെയും ഔദാര്യമല്ല എന്ന സന്ദേശമുയർത്തി പുരോഗമനകലാ സാഹിത്യ സംഘം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മററിയുടെ നേത്യത്വത്തിൽ സാംസ്കാരിക പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു.
മുണ്ടക്കയം ബസ്സ് സ്റ്റാൻഡ് മൈതാനത്ത് നടന്ന സാംസ്കാരിക സംഗമം മുരുകൻ കാട്ടക്കടയുടെ മനുഷൃനാകണം എന്ന കവിത ആലപിച്ച് ചലച്ചിത്ര സംവിധായകൻ സുമേഷ് കൂട്ടിക്കൽ ഉദ്ഘാടനം ചെയ്തു. സംഘം ഏരിയാ ട്രഷറർ എൻ.സോമനാഥൻ അദ്ധ്യക്ഷനായി.ഏരിയാ സെക്രട്ടറി എം.എ.റിബിൻഷാ, മുണ്ടക്കയം പഞ്ചായത്ത് വികസ സ്ററാൻഡിങ് കമ്മറ്റി റി ചെയർമാനും കലാദേവി പ്രസിഡണ്ടുമായ സി.വി.അനിൽകുമാർ, ബ്ളോക്ക് പഞ്ചായത്ത് അംഗം പി.കെ.പ്രദീപ്, സിപിഐ(എം) ലോക്കൽ സെക്രട്ടറി എം.ജി്.രാജു, പഞ്ചായത്ത് അംഗം കെ.എൻ.സോമരാജൻ, അനു മണിക്കുട്ടൻ, ജനീഷ്കുമാർ, ഡിവൈഎഫ്ഐ നേതാക്കളായ റിനോഷ്, അനൂപ് എന്നിവർ സംസാരിച്ചു.. നാടൻപാട്ട് കലാകാരൻ രാഹുൽ കൊച്ചാപ്പി ഐക്യദാർഢ്യ ഗാനം ആലപിച്ചു.റജീന റഫീക്ക് സ്വാഗതവും ആർ ധർമ്മകീർത്തി നന്ദി പറഞ്ഞു.തുടർന്ന് പ്രതിഷേധ ജ്വാലയും തെളിച്ചു.