KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ – കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാൾ

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി രൂപതയുടെ പുതിയ വികാരി ജനറാളായി ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേലിനെ നിയമിച്ചതായി മാർ ജോസ് പുളിക്കൽ, അണക്കരയിൽ നടന്ന രൂപതാദിന വേദിയിൽ പ്രഖ്യാപിച്ചു. അണക്കര ഫൊറോന പള്ളി അങ്കണത്തില്‍ നടത്തപ്പെട്ട കാഞ്ഞിരപ്പള്ളി രൂപതയുടെ നാല്‍പത്തിയെട്ടാം രൂപതാ ദിനം സമാപന പ്രതിനിധിസമ്മേളനത്തില്‍ വച്ചാണ് പ്രഖ്യാപനം നടത്തിയത് .

രൂപത മൈനർ സെമിനാരി റെക്ടറായ ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ മെയ് 21 ന് പുതിയ ചുമതലയേൽക്കും. രൂപത വികാരി ജനറാളുമാരായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ എന്നിവർക്കൊപ്പം ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേലും വികാരി ജനറാൾ ചുമതല നിർവഹിക്കും.

error: Content is protected !!