KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഴ്ചപരിമിതിയെ മറികടന്ന് ഉന്നതവിജയം നേടിയ ഗംഗാമോൾക്ക് അനുമോദനം

പൊൻകുന്നം: കാഴ്ചപരിമിതിയെ മറികടന്ന് എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ ഗംഗാമോളെ ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് വീട്ടിലെത്തി അനുമോദിച്ചു. കൊപ്രാക്കളം കൊച്ചുപുരയ്ക്കൽ പരേതനായ ജനീഷിന്റെയും ശാലിനിയുടെയും മകളായ ഗംഗാമോൾക്ക് ഒൻപത് എപ്ലസും ഒരുവിഷയത്തിന് എഗ്രേഡുമാണ് ലഭിച്ചത്.

കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹൈസ്‌കൂളിലെ വിദ്യാർഥിനിയാണ്. ഏഴാംക്ലാസ് വരെ കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലായിരുന്നു പഠനം. സംസ്ഥാനസ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ കഥാപ്രസംഗത്തിന് എ ഗ്രേഡും കഥാരചനയ്ക്ക് ബി ഗ്രേഡും നേടിയ ഈ മിടുക്കി എ ഗ്രേഡ് നേടിയ സംഘഗാനം, ദേശഭക്തിഗാനം ടീമിലുമുണ്ടായിരുന്നു.

error: Content is protected !!