മുണ്ടക്കയം എം എം ടി ആശുപത്രിയിൽ നേഴ്സസ് ദിനാചരണം
മുണ്ടക്കയം : അന്താരാഷ്ട്ര നേഴ്സസ് ഡേ ദിനാചരണത്തിന്റെ ഭാഗമായി മുണ്ടക്കയം എംഎംടി ഹോസ്പിറ്റലിൽ നേഴ്സസ് ദിനം ആചരിച്ചു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഫാ. ദീപു പുത്തൻപുരയ്ക്കൽ പരിപാടികൾക്ക് നേതൃത്വം നൽകി. ഹോസ്പിറ്റലിൽ സേവനം ചെയ്യുന്ന 135ൽ പരം നഴ്സുമാരെ പൂച്ചെണ്ടും കേക്കും നൽകി ആദരിക്കാൻ അഡ്മിനിസ്ട്രേറ്റീവ് അംഗങ്ങൾ പ്രത്യേകം ശ്രദ്ധ ചെലുത്തി.
“നഴ്സുമാർ നമ്മുടെ ഭാവി “എന്ന ഈ വർഷത്തെ പ്രമേയത്തെപ്പറ്റിയും ആധുനിക നഴ്സിംഗ് സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിങ്ങേലിന്റെ ജന്മദിനത്തെക്കുറിച്ചും സംസാരിച്ച അഡ്മിനിസ്ട്രേറ്റർ ആതിര സേവന രംഗത്ത് കയ്യൊപ്പ് പതിപ്പിച്ച ഏതൊരു നേഴ്സിനും അഭിമാനിക്കാനുള്ള ദിവസമാണ് ഇന്ന് എന്ന് ഊന്നി പറഞ്ഞു. സമ്മേളനത്തിൽ മാനേജ്‌മന്റ് പ്രതിനിധികൾ, എംഎംടി ഹോസ്പിറ്റലിലെ വിവിധ മേഖലയിൽ പെട്ട സ്റ്റാഫ് എന്നിവർ പങ്കെടുത്തു. നഴ്സിംഗ് സൂപ്രണ്ടും നേഴ്സിങ് കോഡിനേറ്ററും എല്ലാവർക്കും ആശംസകൾ നേർന്നു.
