ഭർത്താവ് മരിച്ച് അഞ്ചാംദിവസം ഭാര്യയും മരിച്ചു
തമ്പലക്കാട്: ഭർത്താവ് മരിച്ച് അഞ്ചാമത്തെ ദിവസം ഭാര്യയും മരിച്ചു. ഇരുവരും രോഗബാധിതരായി ചികിത്സയിലായിരുന്നു. തമ്പലക്കാട് കുറ്റിയാങ്കൽ ദീപ രാജേഷ് (41) ആണ് ഞായറാഴ്ച മരിച്ചത്. ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സയിൽ കഴിയവേയാണ് മരണം. ഭർത്താവ് രാജേഷ്(45) ബുധനാഴ്ചയാണ് മരിച്ചത്. പനമറ്റം ചിറ്റാട്ട് കുടുംബാംഗമാണ് ദീപ.
മക്കൾ: ആദിത്യൻ, അർച്ചന. സംസ്‌കാരം നടത്തി.
