തീരും മുൻപേ…
ശനി, ഞായർ ദിവസങ്ങളിൽ സാധാരണയായി കുറച്ച് സെന്ററുകളിൽ മാത്രമാണ് വാക്സിൻ നൽകിയിരുന്നത്. വാക്സിന്റെ അളവ് കുറഞ്ഞതിനാൽ ശനിയാഴ്ച കുറച്ച് സെന്ററുകളിൽ മാത്രമാണ് വാക്സിൻ നൽകുന്നത്.
ക്യാമ്പുകൾ വഴി വാക്സിൻ നൽകാൻ സ്റ്റോക്കില്ലാത്ത സ്ഥിതിയാണെങ്കിലും ഞായറാഴ്ച കൂടുതൽ സ്റ്റോക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ജില്ലയിൽ പരിശോധനയിലും വാക്സിനേഷനിലും റെക്കോഡാണ് വെള്ളിയാഴ്ചയുണ്ടായത്. കോവിഡ് പരിശോധനയ്ക്ക് വിധേയരായത് 8080 പേർ. ഏറ്റവുമധികം പേർ കോവിഡ് വാക്സിൻ സ്വീകരിച്ചതും രോഗപരിശോധനയ്ക്ക് വിധേയരായതും വെള്ളിയാഴ്ചയാണ്. പത്ത് മെഗാ ക്യാമ്പുകൾ ഉൾപ്പെടെ 118 കേന്ദ്രങ്ങളിലായി 18,033 പേർക്കാണ് വാക്സിൻ നൽകിയത്.
കേന്ദ്രങ്ങളുടെ എണ്ണം കുറച്ചു
വാക്സിൻ ദൗർലഭ്യംമൂലം വിതരണകേന്ദ്രങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ട്. ശനിയാഴ്ച മെഗാ ക്യാമ്പുകൾ ഉൾപ്പെടെ 34 കേന്ദ്രങ്ങളിലാണ് വാക്സിൻ വിതരണം നടത്തുക. കോവിഷീൽഡ് വാക്‌സിൻ ഒന്നാം ഡോസ് സ്വീകരിച്ചവർക്ക് ആറ് ആഴ്ചമുതൽ എട്ട് ആഴ്ചവരെയുള്ള കാലയളവിൽ അടുത്ത ഡോസ് എടുത്താൽ മതിയാകും.
ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. സി.ജെ.സിതാര, എം.സി.എച്ച്. ഓഫീസർ ബി.ശ്രീലേഖ എന്നിവരാണ് ജില്ലാതലത്തിൽ വാക്‌സിനേഷൻ നടപടികൾ ഏകോപിപ്പിക്കുന്നത്.
*തിരഞ്ഞെടുപ്പ് ജോലി ചെയ്ത ഉദ്യോഗസ്ഥർക്കായി കളക്ടറേറ്റ്, എം.ജി. സർവകലാശാല തുടങ്ങിയ കേന്ദ്രങ്ങളിൽ പരിശോധന സംഘടിപ്പിച്ചു. രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും സാമ്പിൾ ശേഖരണം നടന്നു. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരും രോഗലക്ഷണങ്ങളുള്ളവരും പരിശോധനയ്ക്കെത്തി.
വെള്ളിയാഴ്ച റെക്കോഡ് വാക്സിൻ വിതരണം; സ്വീകരിച്ചത് 18,033 പേർ
കോവിഷീൽഡ് വാക്സിൻ നൽകുന്ന ക്യാമ്പുകൾ
• കാളകെട്ടി പ്രാഥമികാരോഗ്യകേന്ദ്രം
• കുടമാളൂർ എൽ.പി.എസ്.
• കൂടല്ലൂർ സാമൂഹികാരോഗ്യകേന്ദ്രം
• മംഗളം കോളേജ്, ഏറ്റുമാനൂർ
• കാണക്കാരി കുടുംബാരോഗ്യകേന്ദ്രം
• മീനടം കുടുംബാരോഗ്യകേന്ദ്രം
• തിരുവാർപ്പ് പ്രാഥമികാരോഗ്യകേന്ദ്രം
കോവാക്സിൻ നൽകുന്ന ക്യാമ്പുകൾ
• അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം
• കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂൾ
• ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം
• ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യകേന്ദ്രം
• കൂടല്ലൂർ സാമൂഹികാരോഗ്യകേന്ദ്രം
• കറുകച്ചാൽ സാമൂഹികാരോഗ്യകേന്ദ്രം
• ഉള്ളനാട് സാമൂഹികാരോഗ്യകേന്ദ്രം
• മംഗളം കോളേജ് ഏറ്റുമാനൂർ
• കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
• മണർകാട് കുടുംബാരോഗ്യ കേന്ദ്രം
• കുമരകം സാമൂഹികാരോഗ്യകേന്ദ്രം.ഇന്നത്തെ മെഗാ ക്യാമ്പുകൾ
• ഗവ.എൽ.പി.എസ്. പുഴവാത് ചങ്ങനാശ്ശേരി
• പാറമ്പുഴ സെൻറ് തോമസ് മാർത്തോമാ ചർച്ച് ഹാൾ
• ചെങ്ങളം സെൻറ് തോമസ് യാക്കോബായ ചർച്ച് ഹാൾ
• തിരുവാതുക്കൽ എൻ.എസ്.എസ്. കരയോഗം ഹാൾ