കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പത്തുകോടി രൂപ ചിലവിട്ട് പണികഴിപ്പിച്ച കാത്ത്‌ ‌ലാബിന്റെ പ്രവർത്തനം ഉടൻ തുടങ്ങണം എന്ന ആവശ്യം ശക്തമാകുന്നു

കാഞ്ഞിരപ്പള്ളി: കോവിഡ് രോഗം പിടിപെടുന്ന പലരിലും ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടാകുന്നു എന്നതിനാൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കാർഡിയോളജി വിഭാഗത്തിന്റെ പ്രവർത്തനം ഉടൻ തുടങ്ങണം എന്ന ആവശ്യം ശകത്മാവുമായാണ്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പത്തുകോടി രൂപ ചിലവിട്ട് പണികഴിപ്പിച്ച കാത്ത്‌ ‌ലാബിന്റെ പ്രവർത്തനം ഉടൻ തുടങ്ങണം എന്നതാണ് ഏവരുടെയും ആവശ്യം .

മലയോരമേഖലയിലെ നിർധനരായ രോഗികൾക്ക് പ്രയോജനപ്പെടുത്താൻ ജനറൽ ആശുപത്രിയിൽ പണികഴിപ്പിച്ച കാത്ത്‌ ലാബ്‌ ഇതുവരെ പ്രവർത്തനം തുടങ്ങിയില്ല. അധുനിക ചികിത്സാസംവിധാനങ്ങളൊരുക്കി ഫെബ്രുവരി 16-നാണ് കാത്ത് ലാബിന്റെ ഉദ്ഘാടനം നടത്തിയത്.

എന്നാൽ ജീവനക്കാരെ നിയമിക്കാത്തതിനാൽ പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞിട്ടില്ല. കാർഡിയോളജിസ്റ്റുമാർ, നഴ്‌സിങ് സ്റ്റാഫ്, ടെക്‌നിക്കൽ സ്റ്റാഫ് ഉൾപ്പടെ പതിനഞ്ചോളം ജീവനക്കാർ അധികമായി വേണം. ജീവനക്കാരെ നിയമിക്കുന്നതിനായി ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കത്ത് നൽകിയതായി ആശുപത്രി അധികൃതർ പറഞ്ഞു.

എട്ടരകോടി രൂപയുടെ ഉപകരണങ്ങൾ ഉൾപ്പെടെ 10.36 കോടി രൂപ ചെലവിട്ട് 5,100 ചതുരശ്ര അടി വിസ്തീർണത്തിലാണ് കാത്ത് ലാബ് നിർമിച്ചത്.

ആവശ്യമായ ആധുനിക ചികിത്സാസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഡോ. എൻ.ജയരാജ് എം.എൽ.എ.യുടെ പ്രാദേശിക വികസനഫണ്ടിൽനിന്ന്‌ 38 ലക്ഷം രൂപ മുടക്കി കാത്തിരിപ്പുകേന്ദ്രവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

കാത്ത് ലാബ് പ്രവർത്തനക്ഷമമാകുന്നതോടെ ഹൈറേഞ്ച് ഉൾപ്പടെയുള്ള കിഴക്കൻ മലയോരമേഖലയിലെ നിർധനരും സാധാരണക്കാരായ രോഗികൾക്ക് ആൻജിയോഗ്രാം, ആൻജിയോപ്ളാസ്റ്റി ചികിത്സകൾ സൗജന്യമായി ലഭ്യമാക്കാൻ കഴിയും.

നേരത്തെ ആശുപത്രിയിലുണ്ടായിരുന്ന ഹൃദ്രോഗവിഭാഗം കാർഡിയോളജിസ്റ്റ്‌ ഇല്ലാത്തതിനാൽ രണ്ടു വർഷമായി അടഞ്ഞുകിടക്കുകയാണ്. ഇക്കോ, ടി.എം.ടി. പരിശോധനയ്ക്കുള്ള ഉപകരണങ്ങൾ വർഷങ്ങളായി ഉപയോഗശൂന്യമായി.

നിലവിൽ ഹൃദയസംബന്ധമായ അസുഖങ്ങളുമായി ആശുപത്രിയിലെത്തുന്നവർക്ക് സ്വകാര്യ ആശുപത്രികളേയോ 40 കിലോമീറ്റർ അധികം ദൂരമുള്ള മെഡിക്കൽ കോളേജ്, സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.

error: Content is protected !!