KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്‍റ് ജോസഫ്‌സ് പബ്ലിക് സ്‌കൂളിന് നൂറുശതമാനം വിജയം ; പത്താം ക്ലാസ്സിൽ തേജാ ജോളിച്ചന് സോഷ്യല്‍ സയന്‍സിനും മലയാളത്തിനും നൂറിൽ നൂറ് മാർക്ക് ..

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സെന്‍റ് ജോസഫ്‌സ് പബ്ലിക് സ്‌കൂളിന് നൂറുശതമാനം വിജയം. പന്ത്രണ്ടാം ക്ലാസിലെ 88 കുട്ടികളില്‍ 16 പേര്‍ക്ക് 90 ശതമാനത്തില്‍ മുകളില്‍ മാര്‍ക്കും 58 പേര്‍ക്ക് ഡിസ്റ്റിംഗ്ഷനും മറ്റുള്ളവര്‍ക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. കെമിസ്ട്രിക്ക് 100/100 വാങ്ങി റോസ് മരിയ അബ്രാഹം, ഇക്‌ണോമിക്‌സിന് 100/100 വാങ്ങി എസ്. മുഹമ്മദ് സുഫിയാന്‍, ബിസിനസ് സ്റ്റഡീസിന് 100/100 വാങ്ങി ഡെന്നീസ് റോജി, അലന്‍ ആന്‍റണി മാര്‍ട്ടിന്‍, ആല്‍ഫ്രഡ് സാബു ഈപ്പന്‍, ആന്‍ തെരേസ് ഡെന്നീസ്, ആദില്‍ അഷറഫ് എന്നിവര്‍ സ്‌കൂളിന് അഭിമാനമായി.

പത്താം ക്ലാസിലെ 83 കുട്ടികളില്‍ ഒൻപത് പേര്‍ക്ക് 90 ശതമാനത്തില്‍ മുകളില്‍ മാര്‍ക്കും 48 പേര്‍ക്ക് ഡിസ്റ്റിംഗ്ഷനും മറ്റുള്ളവര്‍ക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. സോഷ്യല്‍ സയന്‍സിന് 100/100 വാങ്ങി തേജാ ജോളിച്ചന്‍, എസ്. ജിതിന്‍ മലയാളത്തിന് 100/100 വാങ്ങി തേജാ ജോളിച്ചന്‍, നിയ തെരേസ് സോയി, ലിയ ബിന്നി, ആദില ജാഫര്‍, ഏയ്ഞ്ചല്‍ ബിനോയി, അസ്‌ന ഫാത്തിമ എന്നിവര്‍ സ്‌കൂളിന് അഭിമാനമായി. തിളക്കമാര്‍ന്ന വിജയം കൈവരിച്ച കുട്ടികളെ മാനേജ്‌മെന്‍റും പിടിഎയും അഭിനന്ദിച്ചു.

error: Content is protected !!