KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സി.ബി.എസ്‌.ഇ 10, പ്ലസ്‌ ടു പരീക്ഷകളില്‍ ആനക്കല്ല്‌ സെന്റ്‌ ആന്റണീസിന്‌ ഉജ്ജ്വല വിജയം : പ്ലസ്‌ ടുവില്‍ 125 വിദ്യാര്‍ത്ഥികള്‍ക്ക്‌ എല്ലാ വിഷയങ്ങള്‍ക്കും എവണ്‍ ലഭിച്ചു.

കാഞ്ഞിരപ്പള്ളി : സി.ബി.എസ്‌.ഇ 10, പ്ലസ്‌ ടു പരീക്ഷകളില്‍ ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിന്‌ ഉജ്ജ്വല വിജയം. പ്ലസ്‌ ടുവില്‍ 125 വിദ്യാര്‍ത്ഥികള്‍ക്ക്‌ എല്ലാ വിഷയങ്ങള്‍ക്കും എവണ്‍ ലഭിച്ചു.
സയന്‍സ്‌ വിഭാഗത്തില്‍ 99 ശതമാനം മാര്‍ക്കോടെ നകുല്‍ സി അനില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 98.6 ശതമാനം മാര്‍ക്കോടെ ക്രിസ്റ്റ ആന്‍ മാത്യു, ഫാത്തിമ ഫൈസല്‍ എന്നിവര്‍ രണ്ടാം സ്ഥാനത്തെത്തി. 98.4 ശതമാനം മാര്‍ക്കോടെ സുധാംശു സുധി മൂന്നാം സ്ഥാനവും നേടി.
കൊമേഴ്‌സ്‌ വിഭാഗത്തില്‍ 98.2 ശതമാനം മാര്‍ക്കോടെ അസ്‌റ ഫാത്തിമ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 97.8 ശതമാനം മാര്‍ക്കോടെ യൂസഫ്‌ അഷ്‌റഫ്‌ ചേറ്റുപറമ്പില്‍ രണ്ടാം സ്ഥാനവും 96.8 ശതമാനം മാര്‍ക്കോടെ വര്‍ഷ ബിജു മൂന്നാം സ്ഥാനവും നേടി.
ഹുമാനിറ്റീസ്‌ വിഭാഗത്തില്‍ 98.6 ശതമാനം മാര്‍ക്കോടെ നയന കൃഷ്‌ണകുമാര്‍ ഒന്നാം സ്ഥാനം നേടി. 98.2 ശതമാനം മാര്‍ക്കോടെ അഡ്‌നാന്‍ അന്‍വര്‍ ബഷീര്‍, എല്‍സ മറിയം പ്രകാശ്‌, റ്റെസി അന്ന ഫിലിപ്പ്‌ എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. 97.2 ശതമാനം മാര്‍ക്കോടെ മീനു സിജു മൂന്നാം സ്ഥാനത്തുമെത്തി.
കെമിസ്‌ട്രിക്ക്‌ 17 പേര്‍ക്കും കമ്പ്യൂട്ടര്‍ സയന്‍സിന്‌ 14 പേര്‍ക്കും ഫിസിക്‌സിന്‌ 7 പേര്‍ക്കും മാത്തമാറ്റിക്‌സിനും ബയോളജിക്കും 3 പേര്‍ക്ക്‌ വീതവും ഇക്കണോമിക്‌സിനും അക്കൗണ്ടന്‍സിക്കും 8 പേര്‍ക്കു വീതവും ബിസിനസ്സ്‌ സ്റ്റഡീസിന്‌ 10 പേര്‍ക്കും സോഷേ്യാളജിക്ക്‌ 7 പേര്‍ക്കും പൊളിറ്റിക്കല്‍ സയന്‍സിന്‌ 4 പേര്‍ക്കും ഇന്‍ഫോര്‍മാറ്റിക്‌സ്‌ പ്രാക്‌ടീസസിന്‌ ഒരാള്‍ക്കും നൂറില്‍ നൂറ്‌ മാര്‍ക്കും ലഭിച്ചു.

പത്താം ക്ലാസ്സില്‍ 12 പേര്‍ക്ക്‌ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ ലഭിച്ചു. 99.6 ശതമാനം മാര്‍ക്കോടെ കെവിന്‍ ഷിജോ ഒന്നാം സ്ഥാനവും ഡാന്നി ടോമി 97 ശതമാനം മാര്‍ക്കോടെ രണ്ടാം സ്ഥാനവും ഡെല്ല ബെന്നി 96.4 ശതമാനം മാര്‍ക്കോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മാത്തമാറ്റിക്‌സ്‌, സോഷ്യല്‍ സയന്‍സ്‌ എന്നീ വിഷയങ്ങള്‍ക്ക്‌ ഓരോരുത്തര്‍ക്കും സയന്‍സിന്‌ രണ്ടുപേര്‍ക്കും മലയാളത്തിന്‌ 10 പേര്‍ക്കും നൂറില്‍ നൂറ്‌ മാര്‍ക്ക്‌ ലഭിച്ചു.
ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും മാനേജര്‍ റവ. ഫാ. ജോസഫ്‌ പൊങ്ങന്താനത്ത്‌, പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ട്‌ എന്നിവര്‍ അഭിനന്ദിച്ചു.

error: Content is protected !!