സൗജന്യ ഭക്ഷ്യ കിറ്റിനെ പുറമെ കോവിഡ് രോഗികള്‍ക്ക് പോഷകാഹാരങ്ങള്‍ എത്തിച്ച് സി.പി.എം,ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍.
കാഞ്ഞിരപ്പള്ളി : കോവിഡ് രോഗം ബാധിച്ച് ദുരിതം അനുഭവിക്കുന്നവരുടെ വീടുകളിലാണ് കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ സി.പി.എം ന്റെ നേത്യത്വത്തില്‍ പോഷകാഹാരങ്ങള്‍ വിതരണം ചെയ്തത്. അരി,പയര്‍,പരിപ്പ്.വെളിച്ചെണ്ണ തുടങ്ങി പതിനെട്ട് വിഭവങ്ങള്‍ അടങ്ങിയ പലവ്യഞ്ജന കിറ്റുകളള്‍ വാര്‍ഡിലെ നൂറ്റിഅന്‍പതോളം വീടുകളില്‍ വിതരണം ചെയ്തു. ഇതിന് പുറമെ കോവിഡ് രോഗബാധിതരുടെയും,ക്വാറന്റൈനില്‍ കഴിയുന്നവരുടെയും വീടുകളിലാണ് പോഷകാഹരങ്ങള്‍ വിതരണം ചെയ്തത്. ആപ്പിള്‍,മുസ്ബി,വാഴപ്പഴം,മുട്ട എന്നീ വിഭവങ്ങളാണ് രോഗികള്‍ നല്‍കിയത്.
നാട്ടിലെ സഹായസന്നദ്ധരായവരുടെ പിന്തുണയോടെയാണ് വാര്‍ഡിലെ നിര്‍ദ്ധന ജനവിഭാഗങ്ങളുടെ ഭവനങ്ങളില്‍ സഹായം എത്തിച്ചത്. പഞ്ചായത്ത് പ്രസിഡന്റും,വാര്‍ഡ് മെമ്പറുമായ കെ.ആര്‍.തങ്കപ്പനാണ് പരിപാടികള്‍ക്ക് നേത്യത്വം നല്‍ക്കുന്നത്. കഴിഞ്ഞ ദിവസം നിരവധി കുടുംബങ്ങള്‍ക്ക് സൗജന്യമായി കപ്പയും വിതരണം ചെയ്തിരുന്നു. ഇതിന് പുറമെ രോഗികളായവരെ സൗജന്യമായി ആശുപത്രിയില്‍ എത്തിക്കുന്നതിനും,വീടുകളില്‍ മരുന്ന് എത്തിച്ച് നല്‍കുന്നത് ഉള്‍പ്പെടയുള്ള സേവനങ്ങളാണ് നടന്ന് വരുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലും സേവന സന്നദ്ധരായി സി.പി.എം,ഡി.വൈ.എഫ്.ഐ പ്രവര്‍ത്തര്‍ ഉണ്ടാകുമെന്നും, ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് എത് സമയത്തും ബന്ധപ്പെടാമെന്നും പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി അജി.കെ.സി, ലോക്കൽ കമ്മറ്റിയംഗം ജിനു ചെറിയാൻ,ബ്രാഞ്ച് സെക്രട്ടറി ഷെഫിന്‍.പി.ഐ, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി അയൂബ് ഖാന്‍ എന്നിവര്‍ അറിയിച്ചു.