ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പളളി ഡിവിഷനിൽ 2 കോടി 73 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് അനുമതി : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ
കാഞ്ഞിരപ്പളളി: ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പളളി ഡിവിഷനിൽ കാഞ്ഞിരപ്പളളി, മണിമല, പാറത്തോട്, എലിക്കുളം, എരുമേലി, വെളളാവൂർ എന്നീ 7 ഗ്രാമപഞ്ചായത്തുകളിലായി 2020-21 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുന്നതിനായി സ്പിൽ ഓവർ പദ്ധതികൾ, പുതിയതായി ആവിഷ്ക്കരിച്ച പദ്ധതികൾ എന്നീ പ്രകാരം ജില്ലാ പഞ്ചായത്ത് ഫണ്ട്, ധനകാര്യ കമ്മീഷൻ ഗ്രാന്റ്, സംസ്ഥാന ഭൂജല വകുപ്പ് ഫണ്ട്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നീ ഇനങ്ങളിലായി 2 കോടി 73 ലക്ഷം രൂപയുടെ വികസനപ്രവർത്തനങ്ങൾക്ക് ഭരണാനുമതി ലഭിച്ചതായി ഡിവിഷൻ മെമ്പറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.
താഴെപ്പറയുന്ന പ്രവൃത്തികൾക്കാണ് ഭരണാനുമതി ലഭിച്ചിട്ടുളളത്.
കാഞ്ഞിരപ്പളളി ഗ്രാമപഞ്ചായത്ത് – 1-ാം വാർഡ് മൂഴിക്കാട് – മാഞ്ഞൂക്കുളം – കുരിശുപളളി റോഡ് പുനരുദ്ധാരണത്തിന് -5 ലക്ഷം, 5-ാം വാർഡിൽ കാവുകാട്ട് നഗർ ഭാഗത്ത് കുഴൽ കിണർ -75000/- രൂപ, 6-ാം വാർഡ് ആനിത്തോട്ടം – പാലം അപ്രോച്ച് റോഡ് പൂർത്തീകരണത്തിന് -10 ലക്ഷം, 8-ാം വാർഡിൽ പേട്ട ജംഗ്ഷനിൽ ഈരാറ്റുപേട്ട ഭാഗത്തേയ്ക്ക് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് 15 ലക്ഷം, 11-ാം വാർഡ് കാഞ്ഞിരപ്പളളി പേട്ട ഗവ.എച്ച്.എസ്.എസ്. സ്റ്റേഡിയം പുനരുദ്ധാരണത്തിന് -5 ലക്ഷം, 26-ാം മൈൽ ജംഗ്ഷനിൽ തീർത്ഥാടക വിശ്രമകേന്ദ്രത്തിനും, ശുചിത്വസമുച്ചയത്തിനും 15 ലക്ഷം, 13-ാം വാർഡിൽ പട്ടിമറ്റം – മോതീൻപറമ്പ് കുടിവെളള പദ്ധതിക്ക് ടാങ്കും അനുബന്ധ സൌകര്യങ്ങൾക്കും -10 ലക്ഷം, 14-ാം വാർഡിൽ ഞർക്കലക്കാവ് ദേവിക്ഷേത്രം ഭാഗം നെടുമലകോളനി കുടിവെളളപദ്ധതിക്ക് -10.5 ലക്ഷം, മണങ്ങല്ലൂർ ഭാഗം കുഴൽ കിണർ -75000/- രൂപ, നെടുമല കോളനി ഭാഗം കുഴൽ കിണർ -75000/- രൂപ, കൂവപ്പള്ളി സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഭാഗം കുഴൽ കിണർ -75000/- രൂപ, കൊരട്ടി ആറാം മൈൽ മഠത്തിൽപ്പറമ്പിൽ ഭാഗം കുഴൽ കിണർ -75000/- രൂപ, 16-ാം വാർഡ് മണങ്ങല്ലൂർ പളളിക്കുന്ന് കോളനി ശുദ്ധജല വിതരണ പദ്ധതിയ്ക്ക് 10 ലക്ഷം, 17-ാം വാർഡ് വിഴിക്കിത്തോട് വനിതാ ലൈബ്രറി ഹാൾ നിർമ്മാണത്തിന് -10 ലക്ഷം, ചേനപ്പാടി ആർ.വി.ജി.എച്ച്.എസ്.ശതാബ്ദി സ്മാരക പ്രവേശനകവാടം നിർമ്മാണത്തിന് 10 ലക്ഷം, 18-ാം വാർഡ് ചിറക്കടവ് – പളളിപ്പടി – വളളിക്കാട് – കല്ലറക്കാവ് റോഡ് പുനരുദ്ധാരണത്തിന് -5 ലക്ഷം, 21-ാം വാർഡിൽ ഗ്രാമപഞ്ചായത്ത് കോമ്പൌണ്ടിലുളള വയോജന വിശ്രമ കേന്ദ്രത്തിന് അനുബന്ധസൌകര്യങ്ങൾക്കായി -5 ലക്ഷം, മേലരുവി തോട്ടിൽ ചെക്ക് ഡാം പുനരുദ്ധാരണത്തിന് 5 ലക്ഷം, 22-ാം വാർഡിൽ തമ്പലക്കാട് – ആനക്കയം -ചേപ്പുംപാറ റോഡ് പുനരുദ്ധാരണത്തിന് -5 ലക്ഷം, തമ്പലക്കാട് ശ്രീ മഹാദേവ ക്ഷേത്രം ഭാഗം കുളം നവീകരണത്തിന് -10 ലക്ഷം, പാറത്തോട് ഗ്രാമപഞ്ചായത്ത്- 3-ാം വാർഡിൽ വെളിച്ചിയാനി സെഹിയോൻമല ഭാഗം കുഴൽ കിണർ -75000/- രൂപ, 8-ാം വാർഡിൽ കൊരട്ടിപടി ഭാഗം കുഴൽ കിണർ -75000/- രൂപ, 17-ാം വാർഡ് ആനക്കല്ല് – നരിവേലി -പൊൻമല – പൊടിമറ്റം റോഡിൽ കൊച്ചുപുരയ്ക്കൽ ഭാഗം കലുങ്കും റോഡ് മെയിന്റനൻസും-5 ലക്ഷം, എരുമേലി ഗ്രാമപഞ്ചായത്ത് 1-ാം വാർഡിൽ ബാലവാടിപ്പടി – പഴയിടം ആശുപത്രിപ്പടി റോഡ് പുനരുദ്ധാരണത്തിന് -5 ലക്ഷം. മണിമല ഗ്രാമപഞ്ചായത്ത് 1-ാം വാർഡിൽ പതാലിപ്ലാവ് കോളനി കുടിവെളളപദ്ധതിക്ക് 9.5 ലക്ഷം, 1, 2 വാർഡിൽ ചെറുവളളി – കറിക്കാട്ടൂർ റോഡ് പുനരുദ്ധാരണത്തിന് -5 ലക്ഷം, 4-ാം വാർഡിൽ വേഴമ്പത്തോട്ടം കോളനി കുടിവെളള പദ്ധതിക്ക് 9.5 ലക്ഷം, 13-ാം വാർഡ് പുലിക്കല്ല് കെ.ജെ.ചാക്കോ മെമ്മോറിയൽ ഹൈസ്കൂളിൽ ഗേൾസ് ഫ്രണ്ട്ലി ടോയലെറ്റ് നിർമ്മാണത്തിന് 6 ലക്ഷം, 14-ാം വാർഡ് കൊന്നക്കുളം ഭാഗത്ത് കോലേടത്ത് കലുങ്ക് കുടിവെളള പദ്ധതി പൂർത്തീകരണത്തിന് 5 ലക്ഷം, പൂക്കനംപൊയ്ക – കളത്തൂർ ഭാഗം കുഴൽ കിണർ -75000/- രൂപ. എലിക്കുളം ഗ്രാമപഞ്ചായത്ത് 4-ാം വാർഡിൽ കുരുവിക്കൂട് പ്രദേശം ഭാഗം കുഴൽ കിണർ -75000/- രൂപ, 5-ാം വാർഡിൽ – എം.ജി.എം യു.പി.സ്കൂൾ – ശ്രീ ഭഗവതി ക്ഷേത്രം റോഡും പാലവും പുനരുദ്ധാരണം -10 ലക്ഷം, 6-ാം വാർഡിൽ 5-ാം മൈൽ ഭാഗത്ത് നെല്ലാന്തടം തോക്കനാട്ട് പടി പാലം പുനരുദ്ധാരണത്തിന് -5 ലക്ഷം, പ്ലാന്തറ ഭാഗം കുടിവെളള പദ്ധതി -8 ലക്ഷം, ചാത്തമല കോളനി റോഡ് നിർമ്മാണത്തിന് -15 ലക്ഷം, പൊതുകം കരിമലക്കുന്ന് ഭാഗം കുഴൽ കിണർ -75000/- രൂപ, 7-ാം വാർഡിൽ മാടത്താനി – കലയത്തോലി റോഡ് പുനരുദ്ധാരണത്തിന് – 5 ലക്ഷം, 7,8 വാർഡുകളിൽപെട്ട പൊതുകം – തമ്പലക്കാട് റോഡ് പുനരുദ്ധാരണത്തിന്- 5 ലക്ഷം, 8-ാം വാർഡിൽ പനമറ്റം ഗവ.എച്ച്.എസ്.എസ് പുനരുദ്ധാരണത്തിന് -6 ലക്ഷം, 9-ാം വാർഡ് 2-ാം മൈൽ വെളിയന്നൂർ റോഡ് പുനരുദ്ധാരണത്തിന് -5 ലക്ഷം, വെളളാവൂർ ഗ്രാമപഞ്ചായത്ത് 3-ാം വാർഡ് കടയനിക്കാട് ഗവ. ആയുർവ്വേദ ആശുപത്രിയ്ക്ക് സമീപം കുഴൽ കിണർ -75000/- രൂപ, പഴയ ആയുർവ്വേദ ആശുപത്രിയ്ക്ക് സമീപം കുഴൽ കിണർ -75000/- രൂപ, കടയിനിക്കാട് 7-ാം മൈൽ – എണ്ണശ്ശേരി റോഡ് ഭാഗം കിണർ -75000/- രൂപ, കരയോഗകുന്ന് ഭാഗം കുഴൽ കിണർ -75000/- രൂപ, 4-ാം വാർഡ് കോത്തലപ്പടി -കോണേക്കടവ് റോഡ് പുനരുദ്ധാരണത്തിന് -5 ലക്ഷം, 7-ാം വാർഡിൽ കല്ലോലിപ്പടി – പളളത്തുപാറ കോളനി സമഗ്ര വികസനത്തിന് -15 ലക്ഷം, വെട്ടിയോലിൽപടി ഭാഗം കുഴൽ കിണർ -75000/- രൂപ, 8-ാം വാർഡിൽ തെങ്ങും പള്ളി – കോയിപ്പുറം പടി ഭാഗം കുഴൽ കിണർ -75000/- രൂപ, വെള്ളച്ചിറ വയൽ ഭാഗം കുഴൽ കിണർ -75000/- രൂപ, ഞവർപ്പ ഭാഗം കുഴൽ കിണർ -75000/- രൂപ, വാഴൂർ ഗ്രാമപഞ്ചായത്ത് – 10-ാം വാർഡ് ഇളങ്ങോയി ചാമംപതാൽ റോഡ് പുനരുദ്ധാരണത്തിന് – 5 ലക്ഷം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നതിനാൽ ഈ പ്രവൃത്തികൾ പലതും പൂർത്തീകരിക്കാൻ കഴിയില്ലയെങ്കിലും ചുരുക്കം ചിലതെങ്കിലും പൂർത്തീകരിക്കുവാനും, ചിലത് തുടക്കം കുറിക്കാനും കഴിയുമെന്നും തുടർന്ന് നവംബറിൽ അധികാരത്തിൽ വരുന്ന പുതിയ ജില്ലാപഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ഈ സാമ്പത്തിക വർഷം തന്നെ ഈ പദ്ധതികൾ പൂർത്തീകരിക്കാൻ കഴിയുമെന്നും അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.