ഹോം കെയർ സൗകര്യവുമായി കാഞ്ഞിരപ്പള്ളി മേരീ ക്വീൻസ് മിഷൻ ആശുപത്രി

കാഞ്ഞിരപ്പള്ളി : കിടപ്പുരോഗികൾ അടക്കമുള്ളവർക്ക് ആശ്വാസമായി ആശുപത്രിയിൽ ലഭിക്കുന്ന നഴ്സിംഗ്, പാരാമെഡിക്കൽ, ഫിസിയോതെറാപ്പി സേവനങ്ങൾ രോഗികളുടെ വീട്ടിലെത്തി ചെയ്യുന്ന ഹോം കെയർ സേവനത്തിനു ഇന്ന് തുടക്കമാവും. രാവിലെ 8.30 നു ആശുപത്രി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യൻ കുളത്തുങ്കൽ പദ്ധതിക്കായി പ്രത്യേകം തയ്യാറാക്കിയ വാഹനത്തിന്റെ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം കെ രാജേഷ് ഓട്ടോ തൊഴിലാളികൾക്കുള്ള പ്രവിലേജ് കാർഡ് വിതരണം നിർവഹിക്കും.

ആശുപത്രിക്കു 15 കിലോമീറ്റർ ചുറ്റളവിലുള്ള രോഗികളുടെ വീട്ടിൽ എത്തി വിവിധ നഴ്സിംഗ് സേവനങ്ങൾ, ഫിസിയോതെറാപ്പി, വിവിധ ലാബ് പരിശോധനകൾക്കുള്ള സാമ്പിൾ ശേഖരണം, ആംബുലൻസ് സേവനം, വീഡിയോ കൺസൾട്ടേഷൻ, ടെലി മെഡിസിൻ ഉപയോഗിക്കുന്നവർക്കുള്ള മരുന്നുകളുടെ വിതരണം തുടങ്ങിയ സേവനങ്ങൾ ആണ് ആദ്യ ഘട്ടത്തിൽ ലഭ്യമാവുക. പദ്ധതി നടപ്പിലാകുന്നതോടെ കിടപ്പു രോഗികൾ, മുതിർന്നവർ തുടങ്ങിയവർക്കു ആശുപത്രിയിൽ ലഭിക്കുന്ന അതേ നിരക്കിൽ തന്നെ സേവനങ്ങൾ തങ്ങളുടെ വീടുകളിൽ ലഭ്യമാകും. രണ്ടു കിലോമീറ്റർ പരിധിക്കു പുറത്തു മിതമായ നിരക്കിൽ യാത്രക്കൂലി കൂടി ഈടാക്കുന്നതാണ്. കോവിഡ് കാലഘട്ടത്തിൽ യാത്രകൾ പരമാവധി കുറയ്ക്കാനും ഹോം കെയർ പദ്ധതി സഹായകമാകും
മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, മണിമല, എരുമേലി, ചിറക്കടവ്, പാറത്തോട്, പൊൻകുന്നം, തിടനാട് തുടങ്ങിയ മേഖലകളിൽ ഉള്ളവർക്ക് കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചു കൊണ്ടുള്ള സേവനം ആവശ്യമുള്ളവർ 04828201400 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

error: Content is protected !!