കാഞ്ഞിരപ്പള്ളി പഞ്ചായത്തിന് 41.75 കോടിയുടെ ബഡ്ജറ്റ് ; ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് രണ്ടു കോടി രൂപ വകയിരുത്തി.

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന് – 41.75 കോടി രൂപ വരവും , 39.48 കോടി രൂപ ചെലവും 2.2 കോടി രൂപ നീക്കിബാക്കിയും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് അവതരിപ്പിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിനു പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് മൂന്നു കോടി രുപയും , പഞ്ചായത്ത് വ്യാപാര സമുച്ചയത്തിന് രണ്ടു കോടി രൂപയും കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ബജറ്റിൽ വകയിരുത്തി.

സഹൃദയാ വായനശാല സമുച്ചയം പൂർത്തീകരണം രണ്ടാം ഘട്ടത്തിന് ഒന്നര കോടി രൂപയും ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് രണ്ടു കോടി രൂപയും ബജറ്റിൽ വകയിരുത്തി. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ടൗൺഹാൾ പാർക്ക് നിർമാണത്തിനായി 50 ലക്ഷം രൂപയും. മേലരുവി ടൂറിസം പദ്ധതിക്കായി 50 ലക്ഷം രൂപയും ,വഴിയോര വിശ്രമ കേന്ദ്രം നിർമ്മാണത്തിനായി 25 ലക്ഷം രൂപയും, ബസ്സ്റ്റാൻഡിലെ ശുചിമുറി ട്രീറ്റ്മെൻറ് പ്ലാൻറ് സ്ഥാപിക്കുന്നതിനായി 45 ലക്ഷം രൂപയും ,ആനക്കല്ല് കോഴി കുത്ത് റോഡിലെ പാലം നിർമ്മാണത്തിനായി അഞ്ച് ലക്ഷം രൂപയും , ലൈഫ് ഭവന പദ്ധതിക്ക് ഒരുകോടി 15 ലക്ഷം രൂപയും, അഞ്ചിലിപ്പ സാംസ്കാരികനിലയം നിർമ്മാണത്തിനായി അഞ്ച് ലക്ഷം രൂപയും, ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി രണ്ടു കോടി രൂപയും ,ചിറ്റാർ പുഴ പുനർജനി പദ്ധതി 20 ലക്ഷം രൂപയും ,സുഭിക്ഷം ഹോട്ടലിനായി10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട

        വൈസ് പ്രസിഡണ്ട് റോസമ്മ തോമസ് ബജറ്റ് അവതരിപ്പിച്ചു. പ്രസിഡണ്ട് കെ ആർ തങ്കപ്പൻ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ വി എൻ രാജേഷ്, ബി.ആർ അൻഷാദ്, ശ്യാമള ഗംഗാധരൻ, പഞ്ചായത്ത് സെക്രട്ടറി ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.
error: Content is protected !!