ദേശീയ പണിമുടക്ക് പൊൻകുന്നം മേഖലയിൽ പൂർണ്ണം..
പൊൻകുന്നം : സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ദേശീയപണിമുടക്ക് വാഴൂർ, പൊൻകുന്നം, എലിക്കുളം, മണിമല മേഖലകളിൽ പൂർണ്ണവും സമാധാനപരവുമായിരുന്നു. കടകമ്പോളങൾ അടഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സി – സ്വകാര്യ ബസുകളും ഓട്ടോ ടാക്സികളും സർവീസ് നടത്തിയില്ല. സർക്കാർ ഓഫീസുകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും അടഞ്ഞുകിടന്നു. ചുരുക്കം ചില സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും അതാവശ്യ സർവ്വീസുകൾക്കുള്ള വാഹനങ്ങളും മാത്രമാണ് നിരത്തിലിറക്കിയത്.
പ്രധാന കേന്ദ്രങ്ങളിലെല്ലാം രാവിലെ തന്നെ പണിമുടക്ക് അനുകൂലികൾ പ്രകടനവും യോഗവും നടത്തി. പല സ്ഥലങ്ങളിലും രാവിലെ മുതൽ വൈകുന്നേരം വരെ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ യോഗങ്ങളും കലാപരിപാടികളും നടന്നു.
സമരക്കാർക്ക് ചായയും ലഘുഭക്ഷണവും ഉച്ചഭക്ഷണവും തയ്യാറാക്കിയിരുന്നു. പണിമുടക്കിനോടനുബന്ധിച്ച് പ്രധാന കേന്ദ്രങ്ങളിൽ പോലീസ് പിക്കറ്റിങ് ഏർപ്പെടുത്തിയിരുന്നു.
പൊൻകുന്നം ടൗണിൽ പ്രകടനത്തിന് ശേഷം നടന്ന സമ്മേളനം സി.ഐ.ടി.യു ജില്ലാ കമ്മറ്റിയംഗം അഡ്വ.ഡി. ബൈജു ഉദ്ഘാടനം ചെയ്തു.ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി പി.എ.മാത്യു പുന്നത്താനം അധ്യക്ഷത വഹിച്ചു.വിവിധ യൂനിയൻ നേതാക്കളായ അഡ്വ.ഗിരീഷ്.എസ്.നായർ, വി.ജി.ലാൽ, എം.എ.ഷാജി പി.പ്രജിത്, അഡ്വ.അഭിലാഷ് ചന്ദ്രൻ , ജയകുമാർ കുറിഞ്ഞിയിൽ, ഷിജോ കൊട്ടാരത്തിൽ, ഐ.എസ്.രാമചന്ദ്രൻ ,മുകേഷ് മുരളി, ബി.സുരേഷ് കുമാർ, കെ.സേതുനാഥ്, കെ.ബാലചന്ദ്രൻ ,വി.ഡി. റെജി കുമാർ,വി .പി .രാജമ്മ തുടങ്ങിയവർ സംസാരിച്ചു.
കൊടുങ്ങൂരിൽ നടന്ന സമ്മേളനം സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡൻ്റ് ഡി. സേതുലക്ഷ്മി ഉദ്ഘാടനം ചെയ്തു.ഐ.എൻ.ടി.യു.സി നേതാവ് സണ്ണി പൂനാട്ട് അധ്യക്ഷത വഹിച്ചു.വിവിധ നേതാക്കളായ വി.പി.റെജി, അഡ്വ.ബൈജു. കെ .ചെറിയാൻ, റംഷാദ് റഹ്മാൻ , മോഹൻ ചേന്ദംകുളം, വാഴൂർ സിബി, വാവച്ചൻ വാഴൂർ തുടങ്ങിയവർ സംസാരിച്ചു.