നാടിന്റെ പ്രിയപ്പെട്ട ഡോക്ടർ സി പി എസ് പിള്ള ഓർമയായി ..

പൊൻകുന്നം ശ്രീഹരി ആശുപത്രിയുടെ സ്ഥാപക ഉടമ, പൊൻകുന്നം ചാപ്പമറ്റത്തിൽ ഡോക്ടർ സി. പി. ശങ്കരപിള്ള (96 ) നിര്യാതനായി .
ഭാര്യ : പ്രീതാ ദേവി, ലക്ഷ്മിനിലയം, കോഴിക്കോട്
മക്കൾ : ശ്രീഹരി, ഡോ. ശ്രീജിത്ത്. സംസ്കാരം പിന്നീട്

ഡോക്ടർ സി പി എസ് പിള്ള സ്ഥാപിച്ച ശ്രീഹരി ഹോസ്പിറ്റൽ പൊൻകുന്നത്തെതന്നെ ആദ്യ ആശുപത്രിയായിരുന്നു.
സൗമ്യമായ പെരുമാറ്റം കൊണ്ടും തുച്ഛമായ ഫീസ് മാത്രം ഈടാക്കിക്കൊണ്ടും അദ്ദേഹം ചെയ്ത സേവനങ്ങൾ വിലമതിക്കാനാവാത്തതാണ് .
പാവപ്പെട്ടവർക്കും സാധാരണക്കാർക്കും അദ്ദേഹം വലിയ ഒരു സഹായികൂടി ആയിരുന്നു.

മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്നും എം ബി ബി എസ് പാസ്സായ അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത് മംഗലാപുരം ഈ എസ് ഐ ഹോസ്പിറ്റലിൽ ആണ്. തുടർന്ന് കോഴിക്കോട് നന്മുണ്ട എന്ന സ്ഥലത്ത് അദ്ദേഹം ശ്രീഹരി ഹോസ്പിറ്റൽ ആരംഭിച്ചു. ശേഷം മദ്രാസിൽ നിന്നും ഡെർമറ്റൊളജിയിൽ ഉപരിപഠനം പൂർത്തിയാക്കിയ അദ്ദേഹം 1975ലാണ് ശ്രീഹരി ഹോസ്പിറ്റൽ പൊൻകുന്നത്ത് ആരംഭിക്കുന്നത്.

ഒരു ത്വക് രോഗ വിദഗ്ധൻ എന്നനിലയിൽ അദ്ദേഹത്തിന്റെ കാലത്ത് കേരളത്തിൽത്തന്നെ പകരം വെക്കുവാൻ മറ്റൊരാളുണ്ടായിരുന്നോ എന്ന് സംശയമാണ്. എന്നാൽ ത്വക് രോഗവിദഗ്ധൻ എന്നതിലുപരി എന്ത് രോഗത്തിനനും വിദഗ്ദഗചികിത്സ ലഭ്യമാക്കിയിരുന്ന അദ്ദേഹം നൽകുന്ന മരുന്നുകൾ അത്ഭുതകരമായ ഫലം കണ്ടിരുന്നു.
പൊൻകുന്നം , ചിറക്കടവ് പ്രദേശങ്ങളിൽ സാമൂഹ്യസേവനരംഗത്തും നിറസാന്നിധ്യമായിരുന്ന ഡോക്ടർ നിലവിൽ മണക്കാട്ട് ശ്രീഭദ്രാക്ഷേത്രം പ്രസിഡന്റ് ആണ്.

ചിറക്കടവ് ശ്രീ മഹാദേവക്ഷേത്രത്തിലെ തെക്കേ ഗോപുരവും മണക്കാട് ഭദ്രാക്ഷേത്രത്തിലെ കിഴക്കേ ഗോപുരവും നിർമ്മിച്ചുനൽകിയത് ഇദ്ദേഹമാണ്.

കേരള ഡെർമറ്റോളജി സോസൈറ്റി മുൻ പ്രസിഡന്റായിരുന്ന അദ്ദേഹം പൊൻകുന്നം ലയൻസ് ക്ലബ് മുൻ ഭാരവാഹിയുമായിരുന്നു.
ലയൺസ് ക്ലബ്ബിന് സ്വന്തമായി ഒരു ആസ്ഥാനം നിർമ്മിക്കുവാൻ സൗജന്യമായി സ്ഥലം പൊന്കുന്നത്ത് നൽകിയിരുന്നു ഡോക്ടർ.

മദ്ധ്യകേരളത്തിലെ ഉത്സവ എഴുന്നെള്ളിപ്പുകളിൽ ആസ്വാദകരുടെ മനം കവർന്നിരുന്ന, ആനചന്തത്തിന്റെ കാര്യത്തിൽ എതിരാളികളില്ലാതിരുന്ന ചാപ്പമാറ്റം കൃഷ്ണൻകുട്ടി അദ്ദേഹത്തിന്റെ ഉടമസ്ഥതയയിലുള്ള ഗജവീരൻ ആയിരുന്നു.

വാർധക്യ സഹജമായ പ്രയാസങ്ങൾ മൂലം വിശ്രമ ജീവിതത്തിൽ ആയിരുന്ന ഡോക്ടർ കോവിഡ് കാലത്തിന്റെ തുടക്കം വരെയും തന്റെ ആശുപത്രിയിൽ സജീവമായിരുന്നു.

error: Content is protected !!