കണമല സർവീസ് സഹകരണ ബാങ്കിനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ വ്യക്തി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ കോടതി വിധി
മുക്കൂട്ടുതറ : കണമല സർവീസ് സഹകരണ ബാങ്കിനേയും ഭരണസമതിയേയും ജീവനക്കാരേയും സമൂഹ മാധ്യമങ്ങളിലൂടെയും മറ്റു രീതിയിലും അപകീർത്തിപ്പെടുതിയെന്ന കേസിൽ ഷിജു മോൻ കെ .കെ കല്ലുറുമ്പിൽ എന്നയാൾ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവായി .
കൂടാതെ ബാങ്കിന്റെയോ ഭരണസമിതി അംഗങ്ങളുടെയോ ജീവനക്കാരുടേയോ സൽപ്പേരിനെ ദോഷമുണ്ടാകുന്ന യാതൊരു പ്രവർത്തികളും മേലിൽ ചെയ്യാൻ പാടില്ലെന്നും കാഞ്ഞിരപ്പള്ളി മുൻസിഫ് ഷെറിൻ കെ ജോർജ് ഉത്തരവിട്ടു .സാമൂഹ്യമാധ്യമങ്ങളിലൂടെ ബാങ്കിനെതിരെ നിരന്തരമായി വ്യാജവാർത്തകൾ നൽകിയതിനെതിരെ ബാങ്ക് ഭരണസമിതി നൽകിയ കേസിലാണ് കോടതിയുടെ ഉത്തരവ് .